പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേക്ക് ലോകസുന്ദരിപ്പട്ടം

ഓക്ലൺഹിൽ: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്. 117 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം.ജി.എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെനിയയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള സുന്ദരിമാരും അവസാന അഞ്ചിൽ ഇടം പിടിച്ചിരുന്നു.

 

സ്പെയിൻ സ്വദേശിനിയായ മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് സെറ്റാഫിനിയെ കിരീടം അണിയിച്ചത്. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഡല്‍ഹി സ്വദേശിനിയാണ് പ്രിയദര്‍ശിനി.

Tags:    
News Summary - Miss World 2016: Puerto Rico's Stephanie Del Valle Wins the Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.