ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) റോഹിങ്ക്യൻ വംശഹത്യ ന്യായീകരിച് ച് ഒരുകാലത്ത് മനുഷ്യാവകാശത്തിെൻറ കാവലാളായി അറിയപ്പെട്ടിരുന്ന മ്യാന്മർ നേതാവ് ഓങ്സാൻ സൂചി. കൊലയും കൊള്ളയും ബലാത്സംഗങ്ങളുമടക്കം റോഹിങ്ക്യൻ ജനതക്കെതിരെ മ്യാന്മർ സൈന്യത്തിെൻറ അതിക്രമങ്ങളെയാണ് സൂചി ന്യായീകരിച്ചത്.
റോഹിങ്ക്യൻ വംശഹത്യയിൽ വിചാരണ വേണമെന്നാവശ്യപ്പെട്ട് ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് ഐ.സി.ജെയിൽ പരാതി നൽകിയത്. 1948ലെ വംശഹത്യക്കെതിരായ യു.എൻ നിയമങ്ങൾ മ്യാന്മർ ലംഘിച്ചതായും പരാതിയിൽ ഉന്നയിച്ചിരുന്നു. അതേസമയം, രാഖൈൻ പ്രവിശ്യയിലെ യഥാർഥ അവസ്ഥകൾ മറയ്ക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണവുമായ വസ്തുതകളാണ് ഗാംബിയ നൽകിയതെന്ന് സൂചി യു.എൻ കോടതിയിൽ അറിയിച്ചു. വംശഹത്യ നടന്നിരുന്നുവെങ്കിൽ അതിനു കാരണക്കാരായ സൈനികരെയും ഓഫിസർമാരെയും ശിക്ഷിക്കുമായിരുന്നു. ഇവിെട സൈനികരെ മാത്രമാണ് ആയുധമാക്കിയത്. ജനങ്ങളെ കൂട്ടക്കുരുതി നടത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമായിരുന്നെന്ന് ഉറപ്പുപറയാനാകും സൂചി പറഞ്ഞു. രാഖൈനിലെ സ്ഥിതിഗതികൾ സങ്കീർണമാണ്. റോഹിങ്ക്യൻ വിഭാഗം ഒരുപാട് അനുഭവിച്ചു. നിരവധി പേർ ബംഗ്ലാദേശിൽ അഭയം തേടി. രാഖൈനിൽ സൈന്യം അനുചിതമായി അധികാരം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, അതിനർഥം ന്യൂനപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ സൈന്യം ശ്രമം നടത്തി എന്നല്ലെന്നു സൂചി ചൂണ്ടിക്കാട്ടി.
2017ലെ സൈനിക അടിച്ചമർത്തൽ ആഭ്യന്തരകലഹം മാത്രമാണെന്നും അരാക്കൻ റോഹിങ്ക്യ സാൽവേഷൻ ആർമി എന്ന പ്രാദേശിക തീവ്രവ്രാദസംഘം ആക്രമിച്ചപ്പോൾ സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നും സൂചി കൂട്ടിച്ചേർത്തു. ഒരിക്കൽ സൈനിക ഭരണകൂടത്തിനെതിരെ പടപൊരുതിയ നൊബേൽ ജേതാവു കൂടിയായ സൂചിയുടെ വാക്കുകൾ ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. 17 ജഡ്ജിമാരുൾ പാനൽ മുമ്പാകെയാണ് സൂചി ഹാജരായത്. അന്താരാഷ്ട്ര കോടതിയിൽ സൂചി കള്ളംപറയുകയാണെന്ന് ദൃശ്യങ്ങൾ ടെലിവിഷനിലൂടെ കണ്ട റോഹിങ്ക്യൻ അഭയാർഥികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.