ലണ്ടൻ: ഇൻറർനാഷനൽ സ്പേസ് സ്റ്റേഷനിലെ റേഡിയേഷൻ സെൻസറിലെ പിഴവ് തിരുത്താൻ പതിനേഴുകാരനായ ബ്രിട്ടീഷ് വിദ്യാർഥിയുടെ സഹായം തേടിയിരിക്കുകയാണ് നാസ. റേഡിയേഷൻ സെൻസറുകൾ റെക്കോഡ് ചെയ്യുന്ന വിവരങ്ങൾ തെറ്റാണെന്ന് ബ്രിട്ടനിലെ ഷെഫീൽഡിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ മൈൽസ് സോളമൻ നാസയെ മെയിൽ ചെയ്ത് അറിയിക്കുകയായിരുന്നു.
മൈൽസ് സോളമനെ അഭിനന്ദിച്ച നാസ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിെൻറതന്നെ സഹായം തേടിയിരിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സ്കൂൾസിെൻറ പ്രോജക്ടിെൻറ ഭാഗമായി നടത്തിയ നിരീക്ഷണങ്ങൾക്കിടെയാണ് സ്പേസ് സ്റ്റേഷനിലെ വിവരങ്ങളിൽ തെറ്റുണ്ടെന്ന് സോളമൻ മനസിലാക്കിയത്.
സ്പേസ് സ്റ്റേഷനിലെ റേഡിയേഷൻ സെൻസറിലെ വിവരങ്ങൾ പരിശോധിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സ്കൂൾ വിദ്യാർഥികൾക്ക് അവസരം നൽകുന്നുണ്ട്. ഇതിൽ നിന്നാണ് മൈൽസ് സോളമൻ തെറ്റ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.