വെല്ലിങ്ടൺ: ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ബിൽ ഇംഗ്ലീഷ് സജീവരാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ തീരുമാനിച്ചു. ബിൽ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 27 വർഷമായി രാഷ്ട്രീയരംഗത്ത് സജീവമായ ബിൽ കഴിഞ്ഞ വർഷത്തെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
കുടുംബത്തിെൻറ കൂടി സമയം ചെലവഴിക്കാനാണ് തെൻറ രാജിയെന്നും 56 കാരനായ ബിൽ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം നേടിയെടുക്കാനാവാത്തതിെന തുടർന്ന് അദ്ദേഹം കൺസർവേറ്റിവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. 2016 ഡിസംബറിൽ ജോൺ കീ രാജിവെച്ചതോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. എട്ടുവർഷക്കാലം ധനകാര്യമന്ത്രിയായിരുന്നു ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.