ന്യൂസിലൻറ്​ ഭീക​രാക്രമണം: പ്രതി ഏപ്രിൽ അഞ്ച്​ വരെ റിമാൻഡിൽ

ക്രൈസ്​റ്റ്​ചർച്ച്​​: ന്യൂസിലൻഡിലെ ക്രൈസ്​റ്റ്​ ചർച്ച്​ നഗരത്തിൽ രണ്ടു​ മുസ്​ലിം പള്ളികളിൽ സ്​ത്രീകളും കു ട്ടികളും ഉൾപ്പെടെ 49 പേരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയും വലതുപക്ഷ ഭീകരനുമായ ബ്രൻറൺ ടാറൻറിനെ (28) പൊലീസ്​ കോട തിയിൽ ഹാജരാക്കി. തടവുകാരുടെ വെള്ള വസ്​ത്രമണിയിച്ച്​ കൈവിലങ്ങിട്ടാണ്​ ഇയാളെ കോടതിമുറിയിൽ എത്തിച്ചത്​. ഇയാൾക ്കെതിരെ കൊലക്കുറ്റം ചുമത്തിയതായി ജഡ്​ജി അറിയിച്ചു. സുരക്ഷ കാരണങ്ങളാൽ കോടതിയിൽ സന്ദർശകർക്ക്​ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാധ്യമപ്രവർത്തകരെ നോക്കിയ പ്രതി ‘ഒാകെ’ ചിഹ്നം കാണിച്ചു. തീവ്ര വംശീയവാദികളായ വെള്ളക്കാർ ആഗോള വ്യാപകമായി പ്രകടിപ്പിക്കുന്നതാണിത്​. വിവിധതരം തോക്കുകളും നിരവധി വെടിയുണ്ടകളും ഇയാൾ ഉപയോഗിച്ചു.

പ്രതി ജാമ്യാപേക്ഷ നൽകിയില്ല. തുടർന്ന്​ ഇയാളെ ജയിലിലേക്ക്​ മാറ്റി. കേസ്​ ഏപ്രിൽ 25ന്​ വീണ്ടും പരിഗണിക്കും. ​ ഇയാളുടെ വെടിയേറ്റവർ കഴിയുന്നത്​ കോടതി സമുച്ചയത്തിന്​ സമീപത്തെ ആശുപത്രിയിലാണ്​. വെടിയേറ്റ രണ്ടും നാലും വയസ്സുള്ള കുട്ടികൾ അതി ഗുരുതരനിലയിൽ ഇവിടെയുണ്ട്​. ഡോക്​ടർമാർ ഉറക്കമൊഴിച്ചാണ്​ ചികിത്സ നൽകുന്നത്​.

തുർക്കി, ബംഗ്ലാദേശ്​, ഇന്ത്യോനേഷ്യ, മലേഷ്യ , സൗദി അറബ്യേ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്​ കൊല്ലപ്പെട്ടത്​. അഞ്ച്​ പാകിസ്​താനികളെ കാണാതായിട്ടുണ്ട്​.
ക്രൈസ്​റ്റ്​ചർച്ചിലടക്കം പല ഭാഗത്തും ശനിയാഴ്​ച കടക​േമ്പാളങ്ങൾ അടഞ്ഞുകിടന്നു. വീട്ടിൽനിന്ന്​ പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെട്ടു.

ബ്രിട്ട​​െൻറ എലിസബത്ത്​ രാജ്​ഞി, ഫ്രാൻസിസ് മാർപാപ്പ, യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ തുടങ്ങിയവ​ർ സംഭവത്തെ അപലപിച്ചു. ‘‘ഞെട്ടിപ്പിക്കുന്ന കൂട്ടക്കുരുതി’’ എന്നാണ് ട്രംപ്​ ​ പ്രതികരിച്ചത്​.
പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ്​ ഭീകരൻ ലക്ഷ്യമിട്ടതെന്ന്​ വ്യക്തമായിട്ടുണ്ട്​. കുടിയേറ്റക്കാരോട്​ ശത്രുത പ്രകടിപ്പിക്കുന്ന തീവ്രവലതുപക്ഷ ദേശീയവാദിയാണ്​ പ്രതി. വെടിയേറ്റ 49 പേർ ചികിത്സയിൽ കഴിയുന്നുണ്ട്​.

ബംഗ്ലാദേശികളായ മൂന്നു പേർ കൊല്ലപ്പെട്ടതായും അഞ്ചു പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി ബംഗ്ലാദേശി​​െൻറ ഒാണററി കോൺസൽ ശഫീഖുറഹ്​മാൻ പറഞ്ഞു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്​.
രണ്ട്​ ജോർഡൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏഴു പേർക്ക്​ പരിക്കേറ്റു.

പരിക്കേറ്റ 48 പേരിൽ ഏഴു പേർ ആശുപത്രി വിട്ടതായി ക്രൈസ്​റ്റ്​ചർച്ച്​ ആശുപത്രി മേധാവി ഗ്രെഗള റോബർട്​സൺ അറിയിച്ചു. ഗുരുതരനിലയിലായ നാലു വയസ്സുകാരിയടക്കം ചിലരെ ഒൗകുലാൻഡ്​​ ആശുപത്രിലേക്ക്​ മാറ്റിയിട്ടുണ്ട്​.
അതിനിടെ, കൊലയാളി ടാറൻറ്​ കുട്ടിക്കാലത്ത്​ താമസിച്ചിരുന്ന വീട്ടിലെത്തിയ ആസ്​ട്രേലിയൻ പൊലീസ്​ വിവരങ്ങൾ ശേഖരിച്ചു. സിഡ്​നിയുടെ വടക്കുഭാഗത്തെ ഗ്രാഫ്​ടൗണിലാണ്​ ഇൗ വീട്​.

Tags:    
News Summary - New Zealand terror attack-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.