ക്രൈസ്റ്റ് ചർച്ച്: ക്രൈസ്റ്റ് ചർച്ച് ഭീകരാക്രണത്തിെൻറ പശ്ചാത്തലത്തിൽ ന്യൂസിലൻഡിൽ തോക്ക് നിരോധനവുമായി പ്രധാനമന്ത്രി ജസീന്ത ആർഡേൻ. സെമി ഓേട്ടാമാറ്റിക് ആയുധങ്ങളും റൈഫിളുകളുമെല്ലാം നിരോധിച്ചവയിൽ ഉൾപ്പെടും. വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ ഉപയോഗിച്ച എല്ലാ ആയുധങ്ങളും നിരോധിക്കുമെന്ന് ജസീന്ത ആർഡേൻ വ്യക്തമാക്കി.
ഏപ്രിൽ 11 മുതൽ നിയമം നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അത് സർക്കാറിൽ സറണ്ടർ ചെയ്യണം. നിയമം പരിഷ്കരിക്കുന്നതിനായി നടപടികൾ വേഗത്തിലാക്കുമെന്നും ജസീന്ത വ്യക്തമാക്കി.
തീവ്രവലതുപക്ഷ വംശീയത തുടച്ചുനീക്കാൻ ലോകം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തോക്ക് നിയമങ്ങളും കർശനമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.