പ്യോങ്യാങ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ട തിനെ തുടര്‍ന്ന് ഉത്തര കൊറിയയുടെ അമേരിക്കയിലെ പ്രത്യേക പ്രതിനിധി അടക്കം അഞ്ച് നയത ന്ത്ര ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചതായി റിപ്പോര്‍ട്ട്.
വിയറ്റ്നാമിലെ ഹാനോയി ൽ ട്രംപും ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം വട്ട ചര്‍ച്ചക്കായി അഹോരാത്രം പ്രയത്നിച്ച, കിമ്മിനൊപ്പം സ്വകാര്യ ട്രെയിനിൽ സഞ്ചരിച്ച ഉത്തര കൊറിയയുടെ പ്രതിനിധി കിം ഹ്യോക് ചോൽ എന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടവരില്‍ പ്രധാനിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമമായ ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്തു. കിമ്മും ട്രംപുമായുള്ള കൂടിക്കാഴ്ചക്കുശേഷം തിരികെ എത്തി അധികം വൈകും മുമ്പ് കിം ഹ്യോക് ചോലിനെ ഉത്തര കൊറിയന്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവത്രെ. രാജ്യത്തിെൻറ പരമോന്നത തലവനോട് വിശ്വാസവഞ്ചന കാട്ടിയ കുറ്റത്തിനാണ് അദ്ദേഹത്തിെൻറ വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കിം ഹ്യോക് ചോൽ ഉള്‍പ്പെടെ അഞ്ച് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെയാണ് വെടിവെച്ചുകൊന്നത്. മാര്‍ച്ചിൽ മിറിം വിമാനത്താവളത്തില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. മുതിന്ന ഉദ്യോഗസ്ഥനായ കിം യോങ് ചോലിനെ ശിക്ഷയുടെ ഭാഗമായി ലേബര്‍ ക്യാമ്പിലേക്ക് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരിയില്‍ നടന്ന ഹാനോയ് ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ പ്രത്യേക നയതന്ത്ര പ്രതിനിധിയായാണ് കിം ഹ്യോക് ചോൽ പങ്കെടുത്തത്. കിമ്മുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണിദ്ദേഹം. ഉച്ചകോടിയില്‍ കിം ജോങ് ഉന്നിനുവേണ്ടി പരിഭാഷ നടത്തിയ ഷിന് ഹേ യോങ് എന്ന ഉദ്യോഗസ്ഥയെ ജയിലിലടച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.