സോൾ: ഹൃദയ ശസ്ത്രക്രിയക്കു ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലായെന്നും മസ്തിഷ ്കാഘാതം സംഭവിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി ദക്ഷിണകൊറിയ. 36 കാരനായ കിമ്മിന് ഗുരുതര രോഗമുണ്ടെന്നതിന ് ഒരുതരത്തിലുളള സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡൻറിെൻറ ഓഫിസ് അറിയിച്ചു.
ആദ് യമായല്ല, കിമ്മിെൻറ ആരോഗ്യത്തെ കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. ഏപ്രിൽ 15ന് ഉത്തരകൊറിയയുടെ സ്ഥാപക പിതാവും പിതാമഹനുമായ കിം ഇൽ സൂങ്ങിെൻറ ജൻമദിനവാർഷിക ചടങ്ങിൽ കിം പങ്കെടുത്താത്തത് ശ്രദ്ധയിൽ പെട്ടതോടെയാണ് അദ്ദേഹത്തിെൻറ ആരോഗ്യനിലയെ കുറിച്ച് സംശയങ്ങൾ ഉയർന്നത്.
ഏപ്രിൽ 12നാണ് ഒടുവിൽ കിം ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ആ സമയത്ത് ചിത്രങ്ങളിൽ കിം പതിവുപോലെ ഊർജസ്വലനായിത്തന്നെ കാണപ്പെട്ടു. യു.എസ് മാധ്യമങ്ങളിൽ കിമ്മിെൻറ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുേമ്പാൾ, ഉത്തരകൊറിയയിലെ മാധ്യമങ്ങൾ അതൊന്നും ശ്രദ്ധിച്ചതേയില്ല. ചൈനയും കിമ്മിന് അസുഖമാണെന്ന വാർത്തകൾ തള്ളിയിരുന്നു.
2014ലും ഇതേ പോലെ ഔദ്യോഗിക ചടങ്ങുകളിൽ കിമ്മിനെ കാണാതായിരുന്നു. അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികൾ അട്ടിമറിച്ച് തടവിലാക്കിയെന്നായിരുന്നു അന്നത്തെ പ്രചാരണം. അധികം വൈകാതെ കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ കള്ളക്കഥകളും അപ്രത്യക്ഷമായി. എന്നാൽ ആ സമയത്ത് കിമ്മിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നത് ഉത്തരകൊറിയൻ മാധ്യമങ്ങൾ ശരിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.