ലണ്ടന്‍: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മാപ്പുനല്‍കുമെന്ന പ്രതീക്ഷയില്ളെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥനും ഐ.ടി വിദഗ്ധനുമായ എഡ്വേഡ് സ്നോഡന്‍. ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയാല്‍ സ്നോഡനുനേരെയുള്ള സമീപനം കൂടുതല്‍ കാര്‍ക്കശ്യമാവുമെന്നാണ് കരുതുന്നത്.
സ്നോഡനെ കൊടും രാജ്യദ്രോഹിയായാണ് കണക്കാക്കുന്നതെന്നും അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 2013ല്‍ സ്നോഡന്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ രേഖകള്‍ യൂറോപ്യന്‍ സര്‍ക്കാറുകള്‍ക്കു ചോര്‍ത്തിക്കൊടുത്തുവെന്നാണ് ആരോപണം. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ 30 വര്‍ഷത്തിലേറെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചാര്‍ത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.