ഹാദിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രിട്ടനിൽ പൗരസംഗമം

ലണ്ടന്‍: മതംമാറ്റ വിവാദവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബ്രിട്ടനിലെ വിവിധ നഗരങ്ങളില്‍ മലയാളി സാംസ്‌കാരിക സംഘടനകളുടെ നേതൃത്തില്‍ സായാഹ്ന സംഗമങ്ങള്‍ സംഘടിപ്പിച്ചു. ബര്‍ഗിങ്ഹാം, ലൂട്ടന്‍, നോട്ടിങ്ഹാം നഗരങ്ങളിലാണ് സായാഹ്ന സംഗമങ്ങള്‍ നടന്നത്. കടുത്ത തണുപ്പ് വകവെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ പങ്കെടുത്തു. നൂറു കണക്കിന് മെഴുകുതിരികള്‍ തെളിച്ചാണ് സംഗമത്തിനെത്തിയവര്‍ ഹാദിയക്ക് പിന്തുണ പ്രഖ്യാപിച്ചത്.

പൗരന്‍റെ ഭരണഘടനാ അവകാശങ്ങളെ കുറിച്ചുള്ള ലഘുപഠന ക്ലാസും സംഗമത്തില്‍ നടന്നു. കെ.എം.സി.സി, ലൂട്ടന്‍ മലയാളി മുസ്‌ലിം അസോസിയേഷന്‍, ഈസ്റ്റ്‌ മിഡ് ലാന്‍ഡ്‌ മലയാളി മുസ്‌ലിo അസോസിയേഷന്‍, യു.കെ മലയാളി മുസ്‌ലിം കള്‍ചറല്‍ അസോസിയേഷന്‍, അല്‍ ഇഹ്സാന്‍, സമസ്ത തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ പട്ടണങ്ങളിലെ സംഗമങ്ങളില്‍ ഡോക്ടര്‍ സുല്‍ത്താന്‍, മുഹമ്മദ്‌ സഫീര്‍, റഫീക്ക് ഉക്കാസ്, ഷകീല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    
News Summary - NRI Indians Support Hadiya in UK -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.