യു.എസിലേക്ക്​ പണം കൈമാറ്റം: തുർക്കിയിൽ 200പേർ അറസ്​റ്റിൽ

ഇസ്​തംബൂൾ: യു.എസിൽ കഴിയുന്ന ഇറാൻ വംശജർക്ക്​ അനധികൃതമായി പണം കൈമാറാൻ ശ്രമിച്ച 200പേരെ തുർക്കി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 40 നഗരങ്ങളിൽ നിന്നായി 417 പേർക്കെതിരെയാണ്​ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചത്​. ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ സംഘടനകൾക്ക്​ സഹായം നൽകൽ എന്നീ കുറ്റങ്ങളാണ്​ ഇവർക്കുനേരെ ചുമത്തിയത്​.

2017 മുതൽ 40 കോടി ഡോളർ തുർക്കിയിൽനിന്ന്​ വിദേശത്തെ 28,088 ബാങ്ക്​ അക്കൗണ്ടുകളിലേക്ക്​ പണം കൈമാറ്റം ചെയ്​തതായാണ്​ കണ്ടെത്തിയത്​. ഇങ്ങനെ പണമയക്കാൻ സഹായം നൽകിയവർക്ക്​ കമീഷനും ലഭിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്​തു.

Tags:    
News Summary - Over 200 Suspects Arrested Over Terrorism Financing In Turkey - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.