തു​ർ​ക്കി ഹി​ത​പ​രി​ശോ​ധ​ന: 12 ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി​ക​ൾ വോ​ട്ട്​ ചെയ്​തു

അങ്കാറ: തുർക്കിയിൽ പ്രസിഡൻറിന് കൂടുതൽ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധനയിൽ 12 ലക്ഷത്തിലധികം പ്രവാസികൾ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 16നാണ് രാജ്യത്ത് ഹിതപരിശോധന നടക്കുന്നത്. മാർച്ച് 27 മുതൽ തന്നെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിരുന്നു. 57 രാജ്യങ്ങളിലായി 120 പോളിങ് സ്റ്റേഷനുകളാണ് ഇതിനായി സജ്ജീകരിച്ചത്. ജർമനിയിൽ ആറ് ലക്ഷം പേരും ഫ്രാൻസിൽ 1.32 ലക്ഷം പേരും സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് വിവരം. ഏപ്രിൽ16 വരെ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താം.
ഇതാദ്യമായാണ് ഇത്രയും ഉയർന്ന പോളിങ് നില രേഖപ്പെടുത്തുന്നത്. 2014ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മൊത്തം പ്രവാസി വോട്ടി​െൻറ എട്ട് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. 2015 നവംബറിലെ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 40ലെത്തിയിരുന്നു. ഹിതപരിശോധന വോട്ടിങ് ഇപ്പോൾതന്നെ 40 ശതമാനം കവിഞ്ഞിട്ടുണ്ട്.

 

Tags:    
News Summary - Over a million expats vote in Turkey's constitutional referendum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.