ലണ്ടൻ: റോഹിങ്ക്യൻ വിഷയത്തിൽ ഒാങ്സാൻ സൂചിയോടുള്ള പ്രതിഷേധ സൂചകമായി ഒാക്സ്ഫഡ് സർവകലാശാലയുടെ പൊതുവായ ചെറുഹാളിെൻറ പേര് നീക്കം ചെയ്തു. സൂചിയുടെ പേര് നീക്കുന്നതിന് അനുകൂലമായി ഒാക്സ്ഫഡിലെ ഇവർ മുമ്പ് പഠിച്ചിരുന്ന സെൻറ് ഹ്യൂഗ്സ് കോളജിലെ വിദ്യാർഥികളാണ് വോട്ട് ചെയ്തത്.
രാഖൈൻ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയെയും കൂട്ടബലാത്സംഗത്തെയും മറ്റ് നിരവധി മനുഷ്യാവകാശ ലംഘനങ്ങളെയും അപലപിക്കുന്നതിലും അമർച്ചചെയ്യുന്നതിലും സൂചി പരാജയപ്പെട്ടതായി കോളജ് പാസാക്കിയ പ്രമേയത്തിൽ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.