ഫ്രാങ്ക്ഫർട്ട്: 2016ൽ പുറത്തുവന്ന പാനമ രേഖകളിൽ പരാമർശിക്കപ്പെട്ട വ്യവസായികളി ൽനിന്നും നേതാക്കളിൽനിന്നുമായി വിവിധ രാജ്യങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 120 കോടി ഡേ ാളർ (8,237 കോടി രൂപ) വീണ്ടെടുത്തതായി റിപ്പോർട്ട്.
നികുതിവെട്ടിക്കാൻ വിദേശങ്ങളിലെ കടലാസു കമ്പനികളിൽ വൻതുക നിക്ഷേപിച്ച പ്രമുഖരുടെ വിശദാംശങ്ങളാണ് 100 ഓളം മാധ്യമസ് ഥാപനങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ടിരുന്നത്. അനധികൃത ആസ്തികൾക്ക് നികുതിയും പിഴയുമായി 22 രാജ്യങ്ങളാണ് ഇതുവരെയായി പാനമ രേഖകളിൽ നടപടി സ്വീകരിച്ചത്. ബ്രിട്ടൻ 25.3 കോടി ഡോളർ, ജർമനി 18.3 കോടി ഡോളർ, ഫ്രാൻസ് 13.6 കോടി ഡോളർ, ആസ്ട്രേലിയ 9.3 കോടി ഡോളർ തുടങ്ങിയവ ഇതിൽ ചിലതാണ്.
കർശന നടപടികളുമായി രംഗത്തുള്ള കനഡ കഴിഞ്ഞയാഴ്ച രണ്ടു സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി വൻതുക കണ്ടെത്തിയിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ അധികാരം നഷ്ടമായിരുന്നു. കോടതി കുറ്റക്കാരനെന്ന് കണ്ട് ജയിലിലടക്കുകയും ചെയ്തു.
പാനമ സിറ്റി ആസ്ഥാനമായ മൊസാക് ഫൊൻസേക എന്ന പണമിടപാട് സ്ഥാപനം കൈകാര്യം ചെയ്ത രണ്ടു ലക്ഷം രഹസ്യ അക്കൗണ്ടുകളെ കുറിച്ച 1.15 കോടി രഹസ്യ രേഖകളാണ് വിവിധ രാജ്യങ്ങളിലെ അന്വേഷണാത്മക പത്രപ്രവർത്തകർ പുറത്തുകൊണ്ടുവന്നിരുന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ, യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ്, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖരുടെ വൻനിര അനധികൃത സമ്പാദ്യങ്ങളുടെ പേരിൽ നിഴലിലായി. രാഷ്ട്രീയ നേതാക്കൾ, ഫുട്ബാൾ താരങ്ങൾ, വ്യവസായികൾ എന്നിങ്ങനെ 140 ഓളം പ്രമുഖർ പട്ടികയിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. വിമർശനം വ്യാപകമായതോടെ മൊസാക് ഫൊൻസേക എന്ന സ്ഥാപനം അടുത്തിടെ അടച്ചുപൂട്ടിയിരുന്നു.
രേഖകളുടെ വൈപുല്യം പരിഗണിച്ച് സ്വന്തമായി നികുതി വെട്ടിപ്പ് വെളിപ്പെടുത്താൻ ചില രാജ്യങ്ങൾ അവസരം നൽകിയിരുന്നു. ഇപ്പോഴും വിവിധ രാജ്യങ്ങളിൽ നടപടി പുരോഗമിക്കുകയാണ്. വർഷങ്ങളെടുത്തേ എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ എത്തിക്കാനാവൂ എന്ന് റിപ്പോർട്ട് പുറത്തുവിട്ട മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.