പാരിസ്: ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ 1967നു മുമ്പുളള അതിര്‍ത്തി മാനദണ്ഡമാക്കിയുള്ള ദ്വി രാഷ്ട്ര ഫോര്‍മുല തന്നെയാണ് പരിഹാരമാര്‍ഗമെന്ന് കഴിഞ്ഞ ദിവസം പാരിസില്‍ സമാപിച്ച സമാധാന ചര്‍ച്ച അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള ഏകപക്ഷീയമായ നടപടികള്‍ സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്നും 70ലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ദ്വിദിന സമ്മേളനം വിലയിരുത്തി. അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരായ യു.എന്‍ രക്ഷാസമിതി പ്രമേയത്തെ പിന്തുണക്കുന്ന പ്രമേയവും സമ്മേളനം പാസാക്കി.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പാരിസില്‍ സമ്മേളിച്ചത്. വിഷയത്തില്‍, ഏതെങ്കിലും രാജ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നില്ല സമ്മേളനത്തിന്‍െറ ലക്ഷ്യം. മറിച്ച്, പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായുകയായിരുന്നു. എന്നാല്‍, സമ്മേളന പ്രമേയം ഇസ്രായേലിനും നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുമുള്ള കനത്ത മുന്നറിയിപ്പായി. ഇസ്രായേലിലെ അമേരിക്കന്‍ എംബസി തെല്‍ അവിവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന് നേരത്തെ ട്രംപ് പ്രസ്താവിച്ചിരുന്നു. സമ്മേളനത്തിന്‍െറ ആദ്യ ദിനം ഇതിനെതിരെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു. പ്രമേയത്തില്‍ എംബസി മാറ്റത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ളെങ്കിലും രക്ഷാസമിതി അംഗ രാഷ്ട്രങ്ങള്‍ പൂര്‍ണമായും ഇതിനെതിരാണെന്ന സൂചന നല്‍കാന്‍ സമ്മേളനത്തിനായി. ഏകപക്ഷീയമായി ഇസ്രായേല്‍ അനുകൂല നിലപാട് ട്രംപ് സ്വീകരിച്ചാല്‍, അതിന് അന്താരാഷ്ട്ര സമൂഹത്തിന്‍െറ പിന്തുണയുണ്ടാവില്ളെന്ന സന്ദേശവും ഇതിലുണ്ട്.
ഇസ്രായേലിന്‍െറയോ ഫലസ്തീനിന്‍െറയോ പ്രതിനിധികള്‍ പങ്കെടുക്കാത്ത സമ്മേളനം നിഷ്ഫലമാകുമെന്നായിരുന്നു നേരത്തെ നെതന്യാഹു പ്രസ്താവിച്ചിരുന്നത്. എന്നാല്‍ സമ്മേളനശേഷം, പ്രമേയത്തെ പൂര്‍ണമായി തള്ളിപ്പറയാന്‍ ഇസ്രായേല്‍ ഭരണകൂടം തയാറായില്ല. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആക്രമണങ്ങള്‍ താരതമ്യം ചെയ്യുന്ന പ്രമേയത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തതാകാം ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ഫലസ്തീന്‍ ഭരണകൂടം പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി പ്രസ്താവിച്ചു.
അതിനിടെ, പാരിസ് സമ്മേളനത്തിന്‍െറ തുടര്‍നടപടികള്‍ക്കായി യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ പ്രത്യേകം യോഗം ചേര്‍ന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുക എന്നതാണ് യോഗത്തിന്‍െറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.