വത്തിക്കാൻ സിറ്റി: ഉത്തര കൊറിയയിലും സിറിയയിലുമുള്ള വിശ്വാസം വീണ്ടെടുക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങളുണ്ടാകണമെന്ന് പോപ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. വാർഷിക വിദേശ നയപ്രഖ്യാപന പ്രഭാഷണത്തിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.
185 രാജ്യങ്ങളിലെ അംബാസഡർമാർ പെങ്കടുത്ത ചടങ്ങിൽ ജറൂസലേമിെൻറ കാര്യത്തിൽ നിലവിലുള്ള സാഹചര്യം തുടരാനും വിദ്വേഷം വിതക്കുന്ന നീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള താപനം കുറക്കാനും ആണവ നിരായുധീകരണത്തിനും ലോകരാജ്യങ്ങൾ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.