വെലിങ്ടൺ: പൂർണഗർഭിണിയായ ന്യൂസിലൻഡ് മന്ത്രി ആശുപത്രിയിലെത്തിയത് സൈക്കിൾ ചവിട്ടി. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സന്തോഷവാർത്തയും മന്ത്രി പങ്കുവെച്ചു. കാറിൽ സ്ഥലമില്ലാത്തതിനാലാണ് ഗ്രീൻ പാർട്ടിയിലെ ജൂലി ജെൻറർ സൈക്കിളിൽ ആശുപത്രിയിെലത്തിയത്. പരിസര മലിനീകരണം കുറക്കുന്നതിെൻറ ഭാഗമായി സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നയാളാണ് ഗതാഗത വകുപ്പിലെ ഉപമന്ത്രിയായ ഇൗ 38കാരി. പങ്കാളിക്കൊപ്പമുള്ള സൈക്കിൾ യാത്രയുടെ ചിത്രവും അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.