ബ്രി​ട്ട​നി​ൽ അ​നി​ശ്ചി​ത​ത്വം നീ​ങ്ങി​യി​ല്ല; രാ​ജ്​​ഞി​യു​ടെ പ്ര​സം​ഗം നീ​ട്ടി ​

ല​ണ്ട​ൻ: തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​പാ​ർ​ട്ടി​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന ബ്രി​ട്ട​നി​ൽ രാ​ഷ്​​ട്രീ​യ​അ​നി​ശ്ചി​ത​ത്വം നീ​ങ്ങി​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ​ മേ​യു​ടെ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യും10 സീ​റ്റു​നേ​ടി​യ ഡെ​മോ​ക്രാ​റ്റി​ക്​ യൂ​നി​യ​നി​സ്​​റ്റ്​ പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ പു​റ​ത്തു​വ​രു​ന്ന​റി​പ്പോ​ർ​ട്ട്. 
അ​തി​നി​ടെ അ​നി​ശ്ചി​ത​ത്വം സ്​​ഥി​രീ​ക​രി​ച്ച്​ പാ​ർ​ല​മ​​െൻറി​ന്​ ആ​രം​ഭം​കു​റി​ച്ച്​ ന​ട​ക്കാ​റു​ള്ള രാ​ജ്​​ഞി​യു​ടെ പ്ര​സം​ഗം ജൂ​ൺ 19ൽ ​നി​ന്ന്​ ഏ​താ​നും ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി. സാ​ധാ​ര​ണ​ഗ​തി​യി​ൽ നി​ശ്ച​യി​ച്ച​പ്ര​കാ​രം ന​ട​ക്കാ​റു​ള്ള പ്ര​സം​ഗം നീ​ട്ടി​യ​ത്​ ബ്രി​ട്ട​നി​ൽ ​േമ​യ്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന​തി​ന്​ തെ​ളി​വാ​ണ്. ഡി.​യു.​പി​യു​മാ​യി സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കു​ന്ന​തി​നാ​ണ്​ സ​ർ​ക്കാ​ർ പ്ര​സം​ഗം നീ​ട്ടി​യ​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Tags:    
News Summary - Queen's Speech faces delay as DUP talks continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.