റോം: ലൈംഗിക പീഡന വിവാദം പിടിച്ചുലച്ച കത്തോലിക്ക സഭയിൽ അടിയന്തര നടപടികൾക്കായ ി മാർപാപ്പ വിളിച്ച ഉന്നതതല യോഗം വ്യാഴാഴ്ച തുടങ്ങും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് 100ലേറെ മുതിർന്ന മെത്രാൻമാർ പെങ്കടുക്കുന്ന യോഗം പ്രതിസന്ധി പരിഹരിക്കാൻ പുതുവഴികൾ ആരായും. ചർച്ചകൾ നാലുദിവസം നീണ്ടുനിൽക്കും. കത്തോലിക്ക സഭയിൽ ഏറെ ആദരിക്കപ്പെട്ട മുൻ മെത്രാപ്പൊലീത്തയും കർദിനാളുമായിരുന്ന യു.എസിലെ തിയോഡർ മക്കാരികിനെ അടുത്തിടെ ലൈംഗികപീഡന ആരോപണത്തെ തുടർന്ന് പദവികളിൽനിന്ന് പുറത്താക്കിയിരുന്നു. കുട്ടികളെയും സ്ത്രീകളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിലായിരുന്നു നടപടി.
പുതിയകാലത്തെ അടിയന്തര വെല്ലുവിളിയാണ് ലൈംഗിക പീഡനമെന്നും ഉച്ചകോടിക്കായി പ്രാർഥിക്കണമെന്നും കഴിഞ്ഞദിവസം ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 115 മെത്രാന്മാർക്കു പുറമെ കിഴക്കൻ ഒാർത്തഡോക്സ് ചർച്ചിലെ പ്രമുഖർ, 10 വനിത പ്രതിനിധികൾ എന്നിവരും പെങ്കടുക്കുന്നുണ്ട്. ഉച്ചകോടിക്കു മുമ്പായി അതത് രാജ്യങ്ങളിൽ ൈലംഗിക പീഡനത്തിനിരയായവരുമായി കണ്ട് അഭിപ്രായം ശേഖരിക്കാൻ മാർപാപ്പ നിർദേശം നൽകിയിട്ടുണ്ട്. ഇവരിൽ ചിലർക്ക് റോമിൽ ഉച്ചകോടിക്കിടെ നടക്കുന്ന പ്രതിദിന പ്രാർഥന പരിപാടികളിൽ അഭിപ്രായം തുറന്നുപറയാനും അവസരം നൽകും.
ഉത്തര-ദക്ഷിണ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആസ്ട്രേലിയൻ ഭൂഖണ്ഡങ്ങളിൽ മെത്രാൻമാരുൾപ്പെടെ പുരോഹിതർ പ്രതികളാകുന്ന ലൈംഗിക പീഡന കേസുകൾ വർധിച്ചുവരുകയാണ്. ഇതിനു പിന്നാെലയാണ് അടിയന്തര നടപടി ഉറപ്പുനൽകി മക്കാരികിനെ മാർപാപ്പ പുറത്താക്കിയത്. കർദിനാൾ പദവിയിലുള്ള ഒരാളെ ആദ്യമായാണ് സഭ പദവികളിൽനിന്ന് പുറത്താക്കുന്നത്.
ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കൽ വിവാദത്തിൽപെെട്ടങ്കിലും നടപടിയുണ്ടായിട്ടില്ല. ലൈംഗിക പീഡനം വ്യാപകമാണെന്നും ചിലപ്പോൾ ലൈംഗിക അടിമത്തംവരെ സംഭവിക്കുന്നുണ്ടെന്നും പശ്ചിമേഷ്യ പര്യടനം കഴിഞ്ഞ് മടങ്ങവെ മാർപാപ്പ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.