പാരിസ്: യൂറോപ്പ് അത്യുഷ്ണത്തിലേക്ക് നീങ്ങുന്നതിനിടെ ഈ ആഴ്ച ഫ്രാൻസ് ചുട്ടുപൊള്ളുമെന്ന് റിപ്പോർട്ട്. വെള്ളിയ ാഴ്ച ഫ്രാൻസിലെ തെക്കൻ നഗരങ്ങളായ നീംസിലും കാർപെൻഡ്രാസിലും ചൂട് 45 ഡിഗ്രി സെൽഷ്യസ് എത്തിയേക്കുമെന്നാണ് കാലാവസ് ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഫ്രാൻസിൽ ഇതിനുമുമ്പ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത് 2003ലാണ്. തെക്കൻ ഫ്രാൻസിൽ 44.1 സെൽഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്. കടുത്ത ചൂടിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ പകുതിയിലധികം ഭാഗങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
സാധാരണ ജൂലൈ അവസാനമോ ആഗസ്റ്റിലോ ആണ് അത്യുഷ്ണം അനുഭവപ്പെടാറ്. എന്നാൽ ഇത്തവണ നേരത്തെ യൂറോപ്പാകമാനം വേനലിൽ പൊള്ളും. ആസ്ട്രേലിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്, ഫ്രാൻസ്, ജർമനി, ലക്സംബർഗ്, നെതർലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെല്ലാം ചൂട് സർവകാല റെക്കോർഡ് തകർത്തേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.