അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ നീ​ട്ട​ണ​മെ​ന്ന പ്ര​മേ​യം റ​ഷ്യ ത​ള്ളി


മോ​സ്​​കോ: സി​റി​യ​യി​ൽ ബ​ശ്ശാ​ർ ഭ​ര​ണ​കൂ​ട​ത്തി​​െൻറ രാ​സാ​യു​ധ​പ്ര​യോ​ഗ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച സം​യു​ക്​​ത സം​ഘ​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു.​എ​സ്​ അ​വ​ത​രി​പ്പി​ച്ച  പ്ര​മേ​യം റ​ഷ്യ വീ​റ്റോ ചെ​യ്​​തു. സി​റി​യ​യി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം അ​വ​ത​രി​പ്പി​ച്ച 10ാമ​ത്തെ പ്ര​മേ​യ​മാ​ണ്​ റ​ഷ്യ വീ​റ്റോ ചെ​യ്യു​ന്ന​ത്. 

സി​റി​യ​യി​ലെ രാ​സാ​യു​ധ പ്ര​യോ​ഗ​ത്തെ​ക്കു​റി​ച്ച്​ 2005ലാ​ണ്​  രാ​സാ​യു​ധ നി​രോ​ധ​ന സം​ഘ​ട​ന​യും ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യും സം​യു​ക്ത​മാ​യി അ​േ​ന്വ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.  റി​പ്പോ​ർ​ട്ടി​​െൻറ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ച്ചി​രു​ന്നു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ  ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ ഏ​ഴ്​ അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു. റ​ഷ്യ​യു​ൾ​പ്പെ​ടെ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ എ​തി​ർ​ത്തു. 

ര​ക്ഷാ​സ​മി​തി​യി​ൽ വീ​റ്റോ അ​ധി​കാ​ര​മു​ള്ള സ്​​ഥി​രാം​ഗ​മാ​ണ്​ റ​ഷ്യ. പ്ര​മേ​യം ത​ള്ളി​യ​തി​ലൂ​ടെ റ​ഷ്യ, സി​റി​യ​യി​ലെ രാ​സാ​യു​ധാ​ക്ര​മ​ണ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്നു​വെ​ന്നു തെ​ളി​ഞ്ഞ​താ​യി യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി കു​റ്റ​പ്പെ​ടു​ത്തി.  സം​യു​ക്​​ത സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​​െൻറ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ കൂ​ടി നീ​ട്ട​ണ​മെ​ന്ന യു.​എ​സി​​െൻറ ആ​വ​ശ്യം നേ​ര​ത്തേ​യും റ​ഷ്യ ത​ള്ളി​യി​രു​ന്നു. 

Tags:    
News Summary - Russia vetoes UN resolution on chemical weapons probe in Syria-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.