മോസ്കോ: ലോകത്തെ വെല്ലുവിളിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. ലോകത്തെവിടെയും നാശം വിതക്കാൻ ശേഷിയുള്ള അണുവായുധങ്ങൾ തെൻറ വശമുണ്ടെന്നും ഇവ ചെറുക്കാൻ ഒരു സംവിധാനവും വികസിപ്പിക്കാൻ ഒരു ശക്തിക്കും ആയിട്ടില്ലെന്നും മോസ്കോയിൽ നടത്തിയ പ്രഭാഷണത്തിൽ പുടിൻ പറഞ്ഞു. റഷ്യ ഇതിനിടെ വികസിപ്പിച്ചെന്ന് അവകാശപ്പെടുന്ന ആയുധങ്ങളുടെ അപൂർവ ശേഖരത്തിെൻറ വിഡിേയാകൾ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചായിരുന്നു പുടിെൻറ പ്രഭാഷണം.
പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ, ക്രൂയിസ് മിസൈലുകളുടെ അറ്റത്ത് ഘടിപ്പിക്കാവുന്ന ചെറിയ അണുവായുധം, ജലാന്തര ആണവ ഡ്രോണുകൾ, സൂപ്പർസോണിക്, ലേസർ ആയുധങ്ങൾ എന്നിവയാണ് ലോകത്തെ വെല്ലുവിളിച്ച് റഷ്യ വികസിപ്പിച്ചെടുത്തത്. ഇത്രയും ആയുധങ്ങൾ ലോകത്തെ ഏതു ശക്തിയെയും നിലക്കുനിർത്താൻ ശേഷിയുള്ളതാണ്. റഷ്യൻ അതിർത്തിയിൽ നാറ്റോ സംവിധാനം ഉപയോഗിച്ച് മിസൈൽ പ്രതിരോധം ഒരുക്കുന്നത് ഇനി ഫലിക്കില്ലെന്നും പുടിൻ പറഞ്ഞു.
ആണവായുധ വിഷയത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന ഭീഷണി ഒഴിവാക്കാൻ യു.എസുമായി ചർച്ചക്ക് റഷ്യ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് നേർവിപരീതമായാണ് പുതിയനീക്കം. റഷ്യക്കെതിരെയോ സഖ്യകക്ഷി രാഷ്ട്രങ്ങൾക്കെതിരെയോ ആണവായുധ ആക്രമണമുണ്ടായാൽ യുദ്ധപ്രഖ്യാപനമായിക്കണ്ട് അണുവായുധംകൊണ്ട് തിരിച്ചടിക്കുമെന്ന് റഷ്യൻ പാർലമെൻറ് അംഗങ്ങളെയും മുതിർന്ന നേതാക്കളെയും സാക്ഷിനിർത്തി പുടിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.