ലണ്ടൻ: കൗമാരപ്രായത്തിൽ െഎ.എസിൽ ചേർന്ന പെൺകുട്ടി ശമീമ ബീഗത്തിെൻറ ബ്രിട്ടീഷ് പൗര ത്വം റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവീദിെൻറ പ്രത്യേക നിർദേശപ്രകാരമാണു നടപടി. കുഞ്ഞിനെ വളർത്താനായി സ്വരാജ്യത്തേക്ക് മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ു. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓ ഫിസ് തീരുമാനിച്ചത്.
സിറിയയിലെ അഭയാർഥി ക്യാമ്പിൽവെച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ശമീമ ഐ.എസ് ഭീകരെൻറ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിെൻറ കത്ത് ബുധനാഴ്ച ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തിൽ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാൻ ശമീമക്ക് അധികാരമുണ്ടെന്നും കത്തിൽ വിവരിക്കുന്നു.
അതേസമയം അന്യായമെന്നു കാണിച്ച് ബ്രിട്ടെൻറ നടപടിക്കെതിരെ നിയമപരമായി പോരാടുമെന്ന് ശമീമയുടെ കുടുംബം അറിയിച്ചു. തീരുമാനം വേദനിപ്പിച്ചെന്നും ഡച്ചുകാരനായ ഭർത്താവു വഴി പൗരത്വത്തിനായി ശ്രമം തുടരുമെന്നും 19കാരിയായ ശമീമ െഎ.ടി.വി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശമീമയുടെ മാതാവ് ബംഗ്ലാദേശ് പൗരയാണ്. എന്നാൽ, തനിക്ക് ബംഗ്ലാദേശ് പൗരത്വമില്ലെന്ന് ശമീമ പറഞ്ഞു.
പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകി. ബ്രിട്ടനിേലേക്കു മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻപോലും മടിയില്ലെന്നും ശമീമ ബ്രിട്ടീഷ് മാധ്യമങ്ങേളാട് പറഞ്ഞിരുന്നു. ബ്രിട്ടൻ ഐ.എസിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും വെളിപ്പെടുത്തി. തുടർന്നാണ്ബ്രിട്ടൻ പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.