മിലൻ: ഇറ്റലിക്കാരുടെ പേടിസ്വപ്നമായ കുപ്രസിദ്ധ കുറ്റവാളി സാൽവത്തോറെ ടോേട്ടാ റെയിനെ (87) തടവിൽ കഴിയുന്നതിനിടെ മരിച്ചു. കാൻസർ, ഹൃദ്രോഗം, പാർക്കിസൺസ് എന്നീ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. വിവിധ കൊലപാതകങ്ങളിലായി 26 ജീവപര്യന്തം തടവുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. 15ലധികം കൊലപാതകങ്ങൾ ഇയാളുടെ പേരിലുണ്ട്. കുപ്രസിദ്ധ മാഫിയസംഘമായിരുന്ന കോസനോസ്ട്രയുടെ തലവനായിരുന്നു.
ഇറ്റലിയിലെ അഭിഭാഷകരെയും പൊലീസ് ഉദ്യോഗസ്ഥരെയും വധിക്കുന്നതിൽ മുഖ്യ ആസൂത്രകനായിരുന്ന റെയിനെയെ 1993ൽ സിസിലിയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. 13 വയസ്സിൽ പിതാവ് കൊല്ലപ്പെട്ടതോടെയാണ് റെയിനെ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയത്. 1992ൽ ബോംബ് സ്ഫോടനത്തിൽ മാഫിയസംഘത്തിനെതിരെ പ്രവർത്തിച്ച ഇറ്റലിയിലെ രണ്ട് പ്രമുഖ മജിസ്ട്രേറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അധികൃതർ മാഫിയസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്.
തുടർന്ന് റെയിനെക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ആറു മാസങ്ങൾക്കകം പിടികൂടുകയും ചെയ്തു. കുടുംബാംഗങ്ങൾക്ക് മൃതദേഹം കാണാൻ അധികൃതർ അനുമതി നൽകി. ആരോഗ്യം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന കുടുംബത്തിെൻറ അഭ്യർഥന കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.