സ്റ്റോക്ഹോം: കാടും മലകളും മരുഭൂമിയും താണ്ടി ഏറെ സാഹസപ്പെട്ടാണ് മക്കൾക്കും പേരമക്കൾക്കുമൊപ്പം ബീബിഹൽ ഉസ്ബെകി എന്ന 106 വയസ്സുകാരി യൂറോപ്പിലെത്തിയത്. എന്നാൽ, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഇൗ അഭയാർഥിയുടെ അപേക്ഷ തള്ളിയ സ്വീഡൻ അവേരാട് അഫ്ഗാനിലേക്കുതന്നെ മടങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ തള്ളിയതിനെതിരെ അവർ വീണ്ടും ഹരജി നൽകിയിട്ടുണ്ട്. അത് തീർപ്പാക്കാൻ ദിവസങ്ങളെടുക്കും. കുടുംബാംഗങ്ങളും വെവ്വേറെ അപ്പീലുകൾ സമർപ്പിച്ചിട്ടുണ്ട്.
2015ലാണ് ഇൗ അഭയാർഥികുടുംബം ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. മഞ്ഞും മഴയും വകവെക്കാതെ കാൽനടയായും ട്രെയിൻ വഴിയും സിറിയ, അഫ്ഗാനിസ്താൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ താണ്ടി യൂറോപ്പിനെ ലക്ഷ്യമാക്കി എത്തിയവരുടെ കൂട്ടത്തിൽ ഇൗ കുടുംബവുമുണ്ടായിരുന്നു. അവരൊടുവിൽ അഭയം തേടിയെത്തിയത് സ്വീഡനിലാണ്. 2015 ഒക്ടോബറിലാണ് 19കാരനായ പേരക്കുട്ടിയും 67 വയസ്സുള്ള മകനുമടങ്ങുന്ന 17അംഗ കുടുംബത്തിനൊപ്പം ഉസ്ബെകി ക്രൊയേഷ്യയിലെ അഭയാർഥി ക്യാമ്പിലെത്തിയത്. ഇൗ രണ്ടുപേരായിരുന്നു അവരെ എപ്പോഴും മാറിമാറി ചുമലിലേറ്റിയത്. യുദ്ധമുഖമായ ജന്മനാട്ടിൽനിന്ന് 20 ദിവസമെടുത്താണ് അവരവിടെ എത്തിച്ചേർന്നത്. ഇക്കഴിഞ്ഞ റമദാനിലാണ് അവരുടെ അപേക്ഷ തള്ളിയതായി സ്വീഡൻ അറിയിച്ചത്. ഇക്കാര്യം ഉസ്ബെകിയെ മക്കൾ അറിയിച്ചില്ല.
എന്നാൽ, മക്കളും പേരക്കുട്ടികളും സദാ ദുഃഖിതരായിരിക്കുന്നത് ശ്രദ്ധിച്ച ഉസ്ബെകിക്ക് സംശയംതോന്നി. കാര്യം തിരക്കിയപ്പോൾ അവർ സത്യം ബോധ്യപ്പെടുത്തുകയായിരുന്നു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ രാജ്യങ്ങൾ അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ തയാറാകാത്തത്. താലിബാനും സൈന്യവും തമ്മിൽ എപ്പോഴും പോരാട്ടം നടക്കുന്ന അഫ്ഗാനിലെ കുന്ദുസ് ആണ് ഇവരുടെ ജന്മനഗരം. സ്ട്രോക് വന്ന് എഴുന്നേൽക്കാനോ സംസാരിക്കാനോ കഴിയാതെ കിടക്കയിൽതന്നെ കഴിയുകയാണിവർ. ജീവിതത്തിെൻറ അവസാനനിമിഷങ്ങളിൽ കഴിയുന്ന ഉസ്ബെകിന് അഫ്ഗാനിലേക്ക് തിരിച്ചുപോക്ക് അസാധ്യമാണെന്ന് കുടുംബാംഗങ്ങൾ അധികൃതരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. 107 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഉസ്ബെകിനോട് സ്വീഡിഷ് അധികൃതരുടെ ക്രൂരത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.