ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരായ ലൈംഗിക പീഡന കേസ് സ്വീഡൻ പ ുനരാരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന കേസ് അന്വേഷണം ഇരയുടെ അഭിഭാഷകെൻറ അഭ ്യർഥനയിൽ തുടങ്ങിക്കഴിഞ്ഞു. ഇതോടെ, അസാൻജിനെ ബ്രിട്ടനിൽനിന്ന് സ്വീഡനിലേക്ക് നാ ടുകടത്തുന്നതിനുള്ള വഴിയും തുറക്കപ്പെടുകയാണ്.
നാടുകടത്തൽ ഒഴിവാക്കാൻ ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയം തേടി ഏഴു വർഷമായി അവിടെ കഴിയുകയായിരുന്നു അസാൻജ്. എക്വഡോർ സർക്കാറുമായുള്ള ഭിന്നതയെ തുടർന്ന് അവർ കഴിഞ്ഞമാസം അസാൻജിനുള്ള രാഷ്ട്രീയ അഭയം പിൻവലിച്ചിരുന്നു. അതിനുപിന്നാലെ ലണ്ടൻ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ് ഇപ്പോഴുള്ളത്.
അന്വേഷണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതായി സ്വീഡെൻറ പബ്ലിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ഇവാ മേരി പെർസൺ ആണ് അറിയിച്ചത്. അസാൻജ് കുറ്റം ചെയ്തുവെന്ന് സംശയിക്കുന്നതിന് ന്യായമായ തെളിവുകൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പ്രാഥമിക അന്വേഷണത്തിലെ സൂചനകൾ അങ്ങനെയാണ്. ഈ സാഹചര്യത്തിൽ അസാൻജിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
അന്വേഷണം തുടരാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് കേസ് ഒഴിവാക്കാൻ രണ്ടു വർഷം മുമ്പ് സ്വീഡിഷ് പ്രോസിക്യൂട്ടർമാർ തീരുമാനിച്ചതായിരുന്നു. എക്വഡോർ എംബസിയിൽ അനന്തമായി കഴിയുന്നതിനാൽ നടപടി അസാധ്യമെന്നായിരുന്നു അവരുടെ വാദം. സാഹചര്യങ്ങൾ മാറിയാൽ തുടർ നടപടി അപ്പോൾ തീരുമാനിക്കാമെന്നായിരുന്നു അന്നത്തെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.