ജറൂസലം: ജറൂസലമിലെ ഹറമുൽശരീഫിൽ വെടിവെപ്പിൽ രണ്ട് ഇസ്രായേൽ പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് അധികൃതർ മസ്ജിദുൽ അഖ്സ അടച്ചു. തീരുമാനത്തിനെതിരെ ഫലസ്തീനികൾ രംഗത്തുവന്നു. നടപടിയിൽ വിശുദ്ധഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ജോർഡനും എതിർപ്പ് രേഖപ്പെടുത്തി. ഞായറാഴ്ച വരെ പള്ളി അടക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ഉത്തരവ്.
ജറൂസലമിലേക്ക് കടക്കാൻ ഫലസ്തീനികൾ ഉപയോഗിക്കുന്ന ഡമസ്കസ് കവാടത്തിൽ സുരക്ഷശക്തമാക്കിയതോടെ നിരവധി പേർ ബുദ്ധിമുട്ടി. ഇസ്രായേൽ പൊലീസ് രേഖകൾ പരിശോധിച്ചാണ് ഇവിടെ ആളുളെ കടത്തിവിടുന്നത്. ഇത് സുരക്ഷയെ കരുതിയുള്ള നടപടിയല്ല, ശിക്ഷയാണെന്ന് ഫലസ്തീനികൾ ആരോപിച്ചു. ഫലസ്തീനികളുടെ ആരാധനാലയം മാത്രമല്ല, നിരവധി വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രംകൂടിയാണ് മസ്ജിദുൽ അഖ്സ. മുസ്ലിംകളും ജൂതന്മാരും ഒരുപോലെ വിശുദ്ധമായി കരുതുന്ന പള്ളിയാണിത്. അതിനാൽ നിരോധനം പിൻവലിക്കണമെന്നാണ് ആവശ്യം. വെടിവെപ്പിനെ തുടർന്ന് കഴിഞ്ഞദിവസം ഫലസ്തീനികെള ജുമുഅ നിർവഹിക്കാൻ അനുവദിച്ചിരുന്നില്ല. വർഷങ്ങൾക്കുശേഷം ആദ്യമായാണ് പള്ളിയിൽ ജുമുഅ നടക്കാതിരിക്കുന്നത്.
മതപരമായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ഇസ്രായേൽ എന്ന് ഫലസ്തീൻ കുറ്റപ്പെടുത്തി. സംഭവത്തിനുശേഷം ഇസ്രായേൽ കിഴക്കൻ ജറൂസലമിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ജറൂസലമിലെ ഹറമുൽ ശരീഫിൽ വെള്ളിയാഴ്ച രാവിലെയാണ് വെടിവെപ്പ് നടന്നത്. രണ്ട് ഇസ്രായേൽ പൊലീസുകാരും വെടിവെപ്പ് നടത്തിയ മൂന്ന് ഇസ്രായേൽ പൗരന്മാരായ ഫലസ്തീൻ വംശജരും ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. രാവിലെ പ്രാദേശിക സമയം ഏഴുമണിക്ക് മസ്ജിദുൽ അഖ്സ ഉൾക്കൊള്ളുന്ന ഹറം അൽശരീഫിെൻറ കവാടത്തിലെത്തിയ ഇസ്രായേലിലെ ഉമ്മുൽ ഫഹം നഗരവാസികളായ മൂന്നുപേർ ചേർന്ന് വെടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.