ജനീവ: സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിന് യു.എൻ മധ്യസ്ഥതയിൽ ജനീവയിൽ ബുധനാഴ്ച വീണ്ടും ചർച്ച. ബശ്ശാർ അൽഅസദ് നേതൃത്വം നൽകുന്ന സിറിയൻ സർക്കാറും പ്രതിപക്ഷവുമാണ് ചർച്ചയിൽ പെങ്കടുക്കുന്നത്. എന്നാൽ, പ്രതിപക്ഷ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസവും വ്യോമാക്രമണം നടന്ന പശ്ചാത്തലത്തിൽ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായേക്കില്ല.
ഏഴു വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുകയും പുതിയ ഭരണഘടന രൂപപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുകയുമാണ് സംഭാഷണങ്ങളുടെ ലക്ഷ്യം. ചർച്ചകളിൽ പെങ്കടുക്കുന്നതിന് വിവിധ പ്രതിപക്ഷ സംഘടനകളിൽപെട്ട 50ഒാളം പ്രതിനിധികൾ ജനീവയിലെത്തി. എന്നാൽ, സർക്കാർ പ്രതിനിധികൾ എത്തിയിട്ടില്ല. നേരത്തേ ചൊവ്വാഴ്ച ചർച്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ, സർക്കാർ പ്രതിനിധികൾ എത്താൻ വൈകുമെന്നറിയിച്ചതോടെ ഒരു ദിവസേത്തക്ക് നീട്ടുകയായിരുന്നു. അതേസമയം, സംഭാഷണത്തിന് സർക്കാർ കൂടുതൽ താൽപര്യം കാണിക്കുന്നില്ലെന്നതിെൻറ സൂചനയാണ് പ്രതിനിധികൾ വൈകിയതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. യു.എൻ രക്ഷാസമിതി പ്രമേയത്തിെൻറ പരിധിയിൽ നിന്നുകൊണ്ട് യുദ്ധത്തിലേർപ്പെടുന്ന ഇരു കക്ഷികളും പുതിയ തീരുമാനങ്ങൾക്ക് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറിയയിലേക്കുള്ള യു.എൻ പ്രത്യേക പ്രതിനിധി സ്റ്റാഫൻ ഡി മിസ്തൂറ മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യയുമായും സൗദിയുമായും മിസ്തൂറ നടത്തിയ സംഭാഷണങ്ങളെ തുടർന്നാണ് ഇരു വിഭാഗവും ചർച്ചകൾക്ക് സന്നദ്ധമായത്. ഇരുഭാഗത്തും ജയിലിലും മറ്റുമായി കഴിയുന്ന തടവുകാർ, യുദ്ധത്തിൽ കാണാതായവർ എന്നിവരുടെ അന്വേഷണവും കൈമാറ്റവും ചർച്ചയിൽ വരും. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ ഭാവി സംബന്ധിച്ച തർക്കമാണ് മാസങ്ങളായുള്ള ചർച്ചകൾ ഫലവത്താകാതിരിക്കാനുള്ള പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.