ട്വിറ്റർ പെൺകുട്ടിക്ക്​ തുർക്കി പൗരത്വം

ഇസ്​തംബൂൾ: സിറിയയിൽ ബശ്ശാർ ഭരണകൂടത്തി​​​െൻറ യുദ്ധഭീകരത ലോകത്തെ അറിയിച്ച ട്വിറ്റർ പെൺകുട്ടിക്ക്​ തുർക്കി പൗരത്വം ലഭിച്ചു. കഴിഞ്ഞ ദിവസമാണ്​ ഏഴു വയസ്സുകാരി ബനാ അൽആബിദീനും കുടുംബത്തിനും തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ​ പൗരത്വരേഖ നൽകിയത്​.

കഴിഞ്ഞ വർഷം ഡിസംബറിലാണ്​ സിറിയൻ സൈന്യത്തി​​​​െൻറ ഉപരോധത്തിലായിരുന്ന വിമത​ മേഖലയായ അലപ്പോയിൽനിന്ന്​ ബനയെയും കുടുംബത്തെയും രക്ഷാപ്രവർത്തകർ തുർക്കിയിലെത്തിച്ചത്​. യുദ്ധം തകർത്തെറിഞ്ഞ അലപ്പോയിലെ സംഭവവികാസങ്ങൾ ഒാരോ ദിവസവും ബന ട്വിറ്ററിലൂടെ വിവരിച്ചിരുന്നു. ത​​​​െൻറ ജീവിതം വിവരിക്കുന്ന പുസ്​തകവും മാതാവി​​​െൻറ സഹായത്തോടെ  അവൾ എഴുതിയിട്ടുണ്ട്​.

Tags:    
News Summary - syrian twitter girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.