ഇ.​യു അം​ഗ​ത്വം: നി​ല​പാ​ട്​ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന്​ ഉ​ർ​ദു​ഗാ​ൻ


അങ്കാറ: യൂറോപ്യൻ യൂനിയൻ അംഗത്വത്തിനായി ഇനിയും അധികകാലം കാത്തിരിക്കാനാവില്ലെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. യൂനിയൻ നേതൃത്വം തങ്ങളുടെ അപേക്ഷ വെച്ചുതാമസിപ്പിക്കുകയാെണങ്കിൽ വിഷയത്തിൽ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും അേദ്ദഹം റോയിേട്ടഴ്സ് വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ 54 വർഷമായി അംഗത്വത്തിനായി തുർക്കി യൂനിയ​െൻറ വാതിലിൽ മുട്ടുകയാണ്. തങ്ങൾക്ക് മുന്നിൽ അവർ വാതിൽ കൊട്ടിയടക്കുകയാണ്. എന്നാൽ, എല്ലാവർക്കു മുന്നിലും തുർക്കി വാതിൽ തുറക്കുകയാണെന്ന് അഭയാർഥി നയത്തെ സൂചിപ്പിച്ച് ഉർദുഗാൻ പറഞ്ഞു. പാർലമ​െൻററി അസംബ്ലി ഒാഫ് കൗൺസിൽ ഒാഫ് യൂറോപ്പ് (പേസ്) തുർക്കിക്കെതിരെ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചതിനെയും അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - Tayyip Erdoğan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.