ലോസ് ആെഞ്ചലെസ്: കൂട്ട മത്സരഒാട്ടത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്കയിൽ ഞായറാഴ്ച നടന്ന മൗണ്ട്യൻ റേസിലാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം മത്സരത്തിൽ പെങ്കടുത്ത പാട്രിക് കൂപ്പറാണ് കൊല്ലപ്പെട്ടത്.
പർവ്വതമേഖലയിലെ റോഡിലൂടെ ഒാടുന്നതിനിടെയാണ് അപകടമുണ്ടായത്. കാട്ടിൽ നിന്നും മലമ്പാതയിലേക്ക് ഇറങ്ങിയ കരടി പാട്രിക്കിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ കരടിയെ കണ്ട പാട്രിക് അതിനെ പിന്തുടരുകയായിരുന്നുവെന്നു, അത് തിരിഞ്ഞ് പാട്രിക്കിനെ ആക്രമിക്കുകയായിരുന്നുവെന്നും മത്സരത്തിൽ പെങ്കടുത്തയാൾ പൊലീസിനെ അറിയിച്ചു.
കരടി പാട്രിക്കിനെ കാടിനുള്ളിലേക്ക് വലിച്ചിഴച്ചിരുന്നു. കാട്ടുപാതയിൽ നിന്നും 500 മീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം നടക്കുേമ്പാൾ പാട്രിക്കിെൻറ മാതാവ് തൊട്ടുപിറകിൽ ഉണ്ടായിരുന്നു.
കാടിനരികിലൂടെയുള്ള പാതയിലൂടെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. അപകടം നടന്ന സ്ഥലം വന്യമൃഗങ്ങളുള്ള മേഖലയായിരുന്നു.
സംഭവത്തിനുശേഷവും സമീപപ്രദേശത്ത് നിലയുറപ്പിച്ച കരടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചെങ്കിലും കാട്ടിനുള്ളിലേക്ക് ഒാടി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.