ലണ്ടൻ: ബ്രെക്സിറ്റെന്ന കീറാമുട്ടി പരിഹരിക്കാനാകാതെ ഒടുവിൽ ബ്രിട്ടീഷ് പ്രധാനമ ന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു. 2016 ജൂൺ 23ന് നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയി ൽ പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് ഡേവിഡ് കാമറൺ രാജിെവച്ചതോടെ യാണ് പ്രധാനമന്ത്രിപദം തെരേസയെ തേടിയെത്തിയത്.
2019 മാർച്ച് 29നകം ബ്രെക്സിറ്റ് നട പ്പാക്കുക എന്നതായിരുന്നു തെരേസയുടെ മുഖ്യ ജോലി. എന്നാൽ, അത് ഭംഗിയായി നടപ്പാക്കാൻ ക ഴിയാതെ വന്നതിെൻറ ഉത്തരവാദിത്തമേറ്റാണ് തെരേസയും 10 ഡൗണിങ് സ്ട്രീറ്റിൽനിന്നു മട ങ്ങുന്നത്. കഴിഞ്ഞാഴ്ച പ്രതിപക്ഷ നേതാവ് െജറമി കോർബിനുമായി നടത്തിയ ചർച്ചയും പ രാജയമായിരുന്നു.
‘‘ബ്രെക്സിറ്റ് കരാർ എം.പിമാരെക്കൊണ്ട് അംഗീകരിപ്പിക്കാൻ പര മാവധി ചെയ്തു. മൂന്നുതവണ അവർക്ക് അവസരം കൊടുത്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞി ല്ല. ബ്രെക്സിറ്റ് ഭംഗിയായി നടപ്പാക്കാൻ കഴിഞ്ഞില്ല എന്നത് മനസ്സിൽ എക്കാലവും വേദന യായി നിൽക്കും. ബ്രിട്ടനെ സേവിക്കാനായത് ബഹുമതിയായി കരുതുന്നു. മാർഗരറ്റ് താച്ചർക്കു ശേഷം ബ്രിട്ടെൻറ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയാകാൻ അവസരം നൽകിയവർക്ക് അകമഴിഞ്ഞ നന്ദിയുണ്ട്’’ രാജിപ്രഖ്യാപിച്ചു െകാണ്ട് മേയ് പറഞ്ഞു. വാക്കുകളിടറിയും വിതുമ്പിയുമാണ് മേയ് പ്രസംഗം പൂർത്തിയാക്കിയത്.
മൂന്നുവർഷത്തെ ഭരണത്തിൽ താൻ കൊണ്ടുവന്ന നേട്ടങ്ങൾ മേയ് അക്കമിട്ടുനിരത്തി. ധനക്കമ്മി കുറക്കാനും തൊഴിലില്ലായ്മ നിർമാർജനം ചെയ്യാനും ഒട്ടേറെ നടപടികൾ ആവിഷ്കരിച്ചു. സ്ത്രീശാക്തീകരണത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തതായും അവകാശപ്പെട്ടു.
ജൂലൈയിൽ ബ്രിട്ടൻ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. തെരേസ അതുവരെ കാവൽപ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത. പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാൽപര്യത്തിന് അനുസൃതമായി െബ്രക്സിറ്റ് നടപ്പാക്കാൻ സാധിക്കട്ടെയെന്നും അവർ പറഞ്ഞു.
കാത്തിരിക്കുന്നത് അധികാരത്തർക്കം
മേയ്യുടെ രാജി ബ്രിട്ടനെ അധികാരവടംവലിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരം തുടങ്ങിയിട്ടുണ്ട്. തെരേസക്കു ശേഷം കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും എസ്തർ മക്വാലെയും റോറി സ്റ്റെവാർടും താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
കൂടുതൽ പേർ ആ സ്ഥാനത്തിനായി രംഗത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ അടുത്താഴ്ച ആരംഭിക്കുമെന്നു തെരേസ സൂചിപ്പിച്ചിരുന്നു. നിരവധി ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന നടപടിയാണിത്. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെൻറില്‍ അടുത്ത മാസാദ്യം വോട്ടിനിടാനിരിക്കുകയാണ്. കരാര്‍ പാസാക്കി ബ്രെക്സിറ്റ് നടപടികള്‍ പൂർത്തിയാക്കാൻ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂനിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തത്.
അധികാരത്തിലിരുന്നത് മൂന്നുവർഷം
മൂന്നുവർഷമാണ് തെരേസമേയ് അധികാരത്തിലിരുന്നത്.1997ലാണ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2010 മുതൽ 2016 വരെ ആഭ്യന്തരസെക്രട്ടറിയായിരുന്നു. 2017ൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും പരാജയപ്പെട്ടു. എങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി തുടർന്നു. ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരണമെന്ന പക്ഷക്കാരിയായിരുന്നു. അധികാരമേറ്റപ്പോൾ െബ്രക്സിറ്റ് നടപ്പാക്കാനായി നന്നായി ശ്രമം നടത്തി.
ഈ ആവശ്യത്തിനായി പലവട്ടം ലണ്ടനിൽനിന്നു ബ്രസൽസിലേക്കു തിരിച്ചും യാത്രചെയ്തു. ചെറിയ ചെറിയ ഭേദഗതികളുമായി പാർലമെൻറിലെത്തിയ പ്രധാനമന്ത്രിക്ക് ഒരുഘട്ടത്തിലും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടാനായില്ല.
ഒടുവിൽ ഏപ്രിൽ 12ലേക്ക് തിയ്യതി നീട്ടിവാങ്ങിയിട്ടും പാർലമെൻറിനെ വിശ്വാസത്തിലെടുക്കാനാകാതെ വന്നതോടെ െബ്രക്സിറ്റ് അനിശ്ചിതത്വത്തിലായി. പിന്നീട് യൂറോപ്യൻ യൂനിയൻ ഒക്ടോബർ 31 വരെ സാവകാശം നീട്ടിക്കൊടുത്തെങ്കിലും ഇക്കാലയളവിൽ കാര്യമായെന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയില്ലാതെ വന്നതോടെയാണ് പടിയിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.