ക്വിറ്റോ (എക്വഡോർ): നൂറിലേറെ വർഷമായി ഭൂമിയിൽ ജീവിക്കുന്നുവെന്ന് കരുതുന്ന അസാധാ രണ വലുപ്പമുള്ള ആമയെ പസഫിക് ദ്വീപ് സമൂഹമായ ഗാലപ്പഗോസിൽ കണ്ടെത്തി. ആൾത്താമസമി ല്ലാത്ത ഫെർനാൻറിന ദ്വീപിലാണ് ആമയെ കണ്ടെത്തിയത്. ‘ചെലോനോയിഡിസ് ഫൻറാസ്റ്റിക ്കസ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
1906ൽ ആണ് ഇൗ വർഗത്തിൽപെട്ട ആമയെ അവസാനമായി കണ്ടത്. ആമയെ ബോട്ടിൽ കയറ്റി ഗാലപ്പഗോസിലെ പ്രധാന സംരക്ഷക കേന്ദ്രത്തിലെത്തിച്ചു. അത്യപൂർവമായ സസ്യ-ജന്തുജാലങ്ങളാൽ പേരുകേട്ടതാണ് ഗാലപ്പഗോസ് ദ്വീപ് സമൂഹം. പരിണാമത്തെക്കുറിച്ചുള്ള തെൻറ പഠനമായ ‘ഒറിജിൻ ഒാഫ് സ്പീഷീസി’ൽ ചാൾസ് ഡാർവിൻ ഇൗ ഭൂഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്.
ഇൗ ആമയുടെ വർഗത്തിൽപെട്ട ഇതര അംഗങ്ങളെ ഇനിയും അവിടെ കണ്ടെത്താനായേക്കുമെന്ന് പരിപാലക കേന്ദ്രത്തിലെ ജീവനക്കാർ പ്രതീക്ഷിക്കുന്നു. ഇതിെൻറ വയസ്സ് കൃത്യമായി തിട്ടപ്പെടുത്താനുള്ള ജനിതക പരിശോധന നടത്തുമെന്നും അവർ അറിയിച്ചു. ഗാലപ്പഗോസിൽ ഇതുവരെ 15 ഇനം ആമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിന് ഇതിനകം വംശനാശം സംഭവിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.