ബുഡപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബുഡപെസ്റ്റിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏ ഴു പേർ മരിച്ചു. 21 പേരെ കാണാനില്ല. പ്രാദേശിക സമയം രാത്രി ഒമ്പതോടെ ഡാന്യൂബ് നദിയിലാണ് സം ഭവം. ഹംഗേറിയൻ പാർലമെൻറ് മന്ദിരത്തിന് സമീപം മറ്റൊരു വിനോദസഞ്ചാര ബോട്ടുമായി കൂട് ടിയിടിച്ച് മറിയുകയായിരുന്നു. 33 ദക്ഷിണ കൊറിയൻ വിനോദസഞ്ചാരികളും രണ്ട് ഹംഗേറിയൻ ജീവനക്കാരുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
ഏഴു പേരെ ഉടൻ രക്ഷപ്പെടുത്തിയതായും അവരുടെ നില മെച്ചപ്പെട്ടതായും ഹംഗേറിയൻ പൊലീസ് വക്താവ് ക്രിസ്റ്റോഫ് ഗൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ നിർദേശിച്ചു. വിദേശ മന്ത്രി കാങ് ക്യുങ്ങിെൻറ നേതൃത്വത്തിൽ അപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് സഹായങ്ങളൊരുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പ്രസിഡൻറിെൻറ വക്താവ് കൊ മിൻ ജങ് പറഞ്ഞു.
കാണാതായവർക്കുവേണ്ടി വിവിധ സുരക്ഷാ വിഭാഗങ്ങൾ ഒന്നിച്ച് തിരച്ചിൽ ഊർജിതമാക്കി. ഡാന്യൂബ് നദിയിൽ കിലോമീറ്ററുകൾ ദൂരത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. കനത്ത മഴയും ശക്തമായ ഒഴുക്കും തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അപകടത്തിൽപെട്ട ക്രൂസ് ബോട്ട് പാർലമെൻറ് മന്ദിരത്തിന് അകലെയല്ലാതെ മാർഗിറ്റ് പാലത്തിനടിയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.