മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ അമേരിക്കയിൽ സന്ദർശനം നടത്തുന്നതിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ക്ഷണിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞമാസം പുടിൻ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അഭിനന്ദിക്കാനായി ഫോണിൽ വിളിച്ചപ്പോഴാണ് ക്ഷണമുണ്ടായതെന്ന് വൈറ്റ്ഹൗസും റഷ്യൻ അധികൃതരും പറഞ്ഞു. ബ്രിട്ടെൻറ മുൻ റഷ്യൻ ചാരനു നേരെയുണ്ടായ വിഷവാതക പ്രയോഗത്തെ തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ട്രംപിെൻറ വിവാദ നടപടി സ്ഥിരീകരിച്ചിരിക്കുന്നത്.
നേരേത്ത വിജയത്തിൽ അഭിനന്ദിക്കാനായി പുടിനെ വിളിച്ചത് സംബന്ധിച്ച പ്രസ്താവനയിൽ യു.എസിലേക്ക് ക്ഷണിച്ചത് ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല. സിറിയ, യുക്രൈൻ, ഉത്തര കൊറിയ തുടങ്ങിയ വിഷയങ്ങൾ സംസാരിച്ചതായി മാത്രമാണ് അന്ന് വെളിപ്പെടുത്തിയിരുന്നത്.
ഇരുേനതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചക്കുള്ള വേദി വൈറ്റ് ഹൗസ് തന്നെയാകണമെന്ന് ട്രംപ് സംഭാഷണത്തിൽ നിർദേശം വെച്ചതായും റഷ്യ വെളിപ്പെടുത്തി. എന്നാൽ, വൈറ്റ് ഹൗസ് അടക്കമുള്ള വേദികളാണ് നിർദേശിച്ചതെന്നാണ് യു.എസ് അധികൃതരുടെ വാദം.
എന്നാൽ, സന്ദർശനം സംബന്ധിച്ച് മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടില്ലെന്ന് ഇരു ഭാഗവും വെളിപ്പെടുത്തി. 2005ലാണ് അവസാനമായി പുടിൻ യു.എസിലെത്തിയത്. എന്നാൽ, പടിഞ്ഞാറൻ രാജ്യങ്ങളും റഷ്യയും നയതന്ത്രതലത്തിൽ ഇടഞ്ഞുനിൽക്കുന്ന പുതിയ സാഹചര്യത്തിൽ പുടിെൻറ സന്ദർശനം നീളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.