തുർക്കിയിൽ 43 ഗ്രാമങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു

അങ്കാറ: കുർദ്​ വിമതർക്കെതിരായ സൈനിക നടപടിയുടെ ഭാഗമായി തുർക്കിയിലെ വടക്കുകിഴക്കൻ ദിയാർബകിർ പ്രവിശ്യയിലെ 43 ഗ്രാമങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാലു ജില്ലകൾ ഉൾകൊള്ളുന്ന പ്രദേശത്താണ്​ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്​.

 കുർദ്​ വിമതരായ പി.കെ.കെയും മറ്റു ചില സംഘങ്ങളും ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്നതായ വിവരത്തെ തുടർന്നാണ്​ ഇവിടെ നടപടിക്ക്​ നീക്കം നടത്തുന്നത്​.

പി.കെ.കെയുടെ ആയുധ ​കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ട്​. ഇവ തകർക്കലുമാണ്​ സൈന്യം ലക്ഷ്യമിടുന്നത്​. തുർക്കിയും അമേരിക്കയും യൂറോപ്യൻ യൂനിയനും പി.കെ.കെയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്​. തുർക്കിയിൽ സ്വതന്ത്ര കുർദ്​ രാജ്യം ആവശ്യപ്പെടുന്ന ഗ്രൂപ്പാണ്​ പി.കെ.കെ.

Tags:    
News Summary - Turkey declares curfew in 43

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.