അങ്കാറ: യു.എസിൽ കഴിയുന്ന മതപണ്ഡിതൻ ഫതഹുല്ല ഗുലന് വേണ്ടി പ്രവർത്തിക്കുന്നതായി സംശയിക്കുന്ന 360 സൈനിക ഉദ്യോഗസ്ഥർക്കെതിരെ തുർക്കി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. വാറൻറ് പുറപ്പെടുവിച്ചവരിൽ മിക്കവരും നിലവിൽ സൈനിക സേവനം ചെയ്യുന്നവരാണ്. സൈന്യത്തിെല ഗുലൻ അനുയായികൾക്ക് നിർദേശങ്ങൾ നൽകുന്നവരെന്ന് സംശയിക്കുന്ന പണ്ഡിതന്മാരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടന്നുെകാണ്ടിരിക്കയാണെന്ന് വാർത്ത ഏജൻസി അറിയിച്ചു.
കഴിഞ്ഞ വർഷം നടന്ന പട്ടാള അട്ടിമറി ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത് ഗുലനാണെന്നാണ് തുർക്കി ആരോപിക്കുന്നത്. എന്നാൽ, ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. അട്ടിമറി ശ്രമം പരാജയപ്പെട്ട ഉടൻ നിരവധി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.