ഇസ്തംബൂൾ: തന്നെ ‘ഉന്മൂലനം ചെയ്യുന്നവൻ’ എന്നു വിശേഷിപ്പിച്ച ഫ്രഞ്ച് മാസികക്കെതിര െ പരാതി നൽകി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. വടക്കു കിഴക്കൻ സിറിയയിൽ കുർദുകളെ തുരത്താൻ ആക്രമണത്തിന് സൈന്യത്തെ അയച്ചതിനെ തുടർന്നാണ് ഫ്രഞ്ച് മാസികയായ ലീ പോയൻറ് ഉർദുഗാനെ ഇത്തരത്തിൽ മുദ്ര കുത്തിയത്.
മാസികയുടെ ഡയറക്ടർ എത്തിയൻ ഗെർണല്ലിനും വിദേശകാര്യ ചുമതലയുള്ള റൊമെയ്ൻ ഗുബെർട്ടിനുമെതിരെയാണ് പരാതി. മാസികയുടെ ഈയാഴ്ചത്തെ കവറായിരുന്നു സിറിയയിലെ കുർദുകൾക്കെതിരായ തുർക്കിയുടെ ആക്രമണം.
‘ദ ഇറാഡിക്കേറ്റർ’ എന്ന തലക്കെട്ടിൽ ഉർദുഗാെൻറ കവർ ചിത്രം സഹിതമാണ് മാസിക പുറത്തിറങ്ങിയത്. ഉർദുഗാനെ അപമാനിക്കുകയാണ് മാസിക ചെയ്തതെന്ന് അഭിഭാഷകൻ ഹുസൈൻ ഐദിൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.