ഇസ്തംബൂൾ: 2016 ജൂലൈ 15ന് ഉണ്ടായ വിഫല സൈനിക അട്ടിമറിക്ക് പിന്നാലെ തുർക്കിയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ വെള്ളിയാഴ്ച അവസാനിക്കും. 251പേരുടെ ജീവൻ കവർന്ന സൈനികശ്രമം തകർത്ത്, അഞ്ചാം ദിനമാണ് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആദ്യം മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച നടപടി, ഏഴുതവണ നീട്ടുകയായിരുന്നു. ഇതിനകം 80,000 പേരെ തടവിലാക്കുകയും അതിെൻറ ഇരട്ടിയോളം പേരെ പൊതുസ്ഥാപനങ്ങളിൽനിന്ന് പുറത്താക്കുകയും ചെയ്തു.
യു.എസിൽ അഭയംതേടിയ ആത്മീയനേതാവ് ഫത്ഹുല്ല ഗുലെൻറ അനുയായികളെയും അദ്ദേഹത്തിെൻറ സ്ഥാപനങ്ങളെയുമാണ് ഉർദുഗാെൻറ ശുദ്ധീകരണ യജ്ഞം പ്രധാനമായും ലക്ഷ്യമിട്ടത്. അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിക്കപ്പെട്ട കുർദ് നേതാക്കളും നടപടി നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.