ലണ്ടൻ: ഒടുവിൽ തുർക്കിയിൽനിന്ന് ആ വിമാനമെത്തി. ബ്രിട്ടനിൽ കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങാകാൻ സുരക്ഷാ കിറ്റുകളുമായി ഞായറാഴ്ച എത്തേണ്ട വിമാനമാണ് മൂന്നുദിവസം വൈകി ബുധനാഴ്ച ലാൻഡ് ചെയ്തത്.
കുറഞ്ഞത് 4,00,000 ശസ ്ത്രക്രിയാ ഗൗണുകളും സുരക്ഷാ ഉപകരണങ്ങളും (പിപിഇ) വഹിച്ചുള്ള ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് വിമാനം ബുധനാഴ്ച പുലർച് ചെ ഓക്സ്ഫോർഡ്ഷയറിലെ ബ്രൈസ് നോർട്ടൺ എയർ ബേസിലാണ് ഇറങ്ങിയത്. ചരക്കുകൾ ഉടൻ തന്നെ ട്രക്കുകളിലേക്ക് മാറ്റി. തുർക്കിയിലെ സ്വകാര്യ വിതരണ കമ്പനിയുടെ വീഴ്ചയാണ് കാലതാമസത്തിനിടയാക്കിയതെന്ന് യു.കെയിലെ തുർക്കി അംബാസഡർ ഉമുത് യാൽസിൻ പറഞ്ഞു.
യു.കെയുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കാൻ തുർക്കി ഒപ്പമുണ്ടാകും. കഴിഞ്ഞയാഴ്ച 2,50,000 സുരക്ഷാ കിറ്റുകൾ ബ്രിട്ടന് സംഭാവന ചെയ്തിരുന്നു. വാണിജ്യ പ്രശ്‌നം പരിഹരിക്കാൻ യു.കെ അധികൃതരെ തുർക്കി സഹായിക്കും -അവർ പറഞ്ഞു.
അതിനിടെ, ആരോഗ്യമേഖലയിലുള്ളവർക്ക് ആവശ്യത്തിന് പി.പി.ഇ വിതരണം ചെയ്യുന്നതിൽ ബ്രിട്ടീഷ് സർക്കാർ പരാജയപ്പെടുന്നതായി വിമർശനം ഉയർന്നിരുന്നു. സുരക്ഷാ വസ്ത്രങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ ജോലി ഒഴിവാക്കണമെന്ന് ട്രേഡ് യൂനിയനുകൾ അംഗങ്ങളോട് ആവശ്യപ്പെട്ടു. പി.പി.ഇ ലഭ്യമാക്കാത്തത് ‘ദേശീയ അഴിമതിയാണെന്ന്’ തൊഴിലാളി സംഘടനകൾ ആരോപിച്ചു.
കോവിഡ് ബാധിച്ച് ആരോഗ്യമേഖലയിലെ 69 പേർ ഇതിനകം മരിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ബുധനാഴ്ച പറഞ്ഞു. 1,33,49 പേർക്കാണ് യു.കെയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18,100 പേർ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.