??????? ??????

288 നാൾ നിരാഹാരം; ടര്‍ക്കിഷ് വിപ്ലവ ഗായിക മരണംവരിച്ചു

ഇസ്തംബൂൾ: 288 ദിവസം നീണ്ട ഐതിഹാസിക നിരാഹാരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരിച്ചു. തുര്‍ക ്കിയില്‍ ഏറെ ആരാധകരുള്ള ഇടത് വിപ്ലവ ഗായികയാണ്​ ഇൗ 28കാരി. ഹെലന്‍ ഉള്‍പ്പെടുന്ന ബാൻഡ്​​ സംഘത്തെ തുര്‍ക്കി സര്‍ക ്കാര്‍ നിരോധിക്കുകയും ഏഴു പേരെ തുറുങ്കിലടക്കുകയും ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധ നിരാഹാരം.

വെള്ളിയാഴ ്ച ഇസ്തംബൂളിലെ വീട്ടിലായിരുന്നു അന്ത്യം. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച ഹെലി​​​െൻറ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. പ്രതിഷേധ ഗാനങ്ങള്‍ക്ക് പേരുകേട്ട ബാന്‍ഡാണ് ഗ്രുപ്പ്​ യോറം. തങ്ങളുടെ ബാന്‍ഡിനോടുള്ള തുര്‍ക്കി സര്‍ക്കാർ നിലപാടിനെതിരെയാണ്​ പ്രതിഷേധം ആരംഭിച്ചതെന്ന് ഗ്രുപ്പി​​​െൻറ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. നിരാഹാരമിരുന്ന സംഘാംഗംകൂടിയായ ഇബ്രാഹിം ഗോക്‌സെ ഗുരുതരാവസ്ഥയിലാണ്​.

നിരോധിച്ച റെവലൂഷനറി പീപ്ള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാർ ആരോപണം. തുര്‍ക്കി, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ എന്നിവര്‍ പാര്‍ട്ടിയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹെലി​​​െൻറ മരണത്തെ തുടര്‍ന്ന് ലോക വ്യാപകമായി ആരാധകരും ഇടതുപക്ഷ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - turkish singer died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.