ലണ്ടൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് പിന്മാറിയത് മുൻഗാമി ബറാക ് ഒബാമയോടുള്ള വിദ്വേഷം മൂലമെന്ന് വെളിപ്പെടുത്തൽ. മുൻ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധി സർ കിം ഡറോച് തയാറാക് കിയ മെമ്മോയിലാണ് ഈ വിവരം. ട്രംപ് ഭരണകൂടം അസംബന്ധമാണെന്ന ഡറോച്ചിെൻറ വെളിപ്പെടുത്തൽ പുറത്തായിരുന്നു. ഇതു വിവാദമായതിനെ തുടർന്നാണ് അദ്ദേഹം പദവി രാജിവെച്ചത്.
മുൻ അംബാസഡറുടെ പരാമർശത്തിനെതിരെ ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. 2018 ൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോൺസർ കരാറിൽ തുടരണമെന്ന് യു.എസിനോട് അപേക്ഷിച്ച സമയത്താണ് ഡറോച് മെമ്മോ തയാറാക്കിയത്. ട്രംപിെൻറ ഏകപക്ഷീയ പിന്മാറ്റം നയതന്ത്ര നശീകരണമാണെന്നും ഡറോച് നിരീക്ഷിക്കുന്നുണ്ട്. തികച്ചും സ്വകാര്യ കാരണങ്ങളാലാണ് ട്രംപ് ആണവക്കരാറിൽ നിന്ന് പിന്മാറുന്നതെന്ന് സൂചിപ്പിച്ച് ഡറോച് ബോറിസിന് കത്തെഴുതിയിരുന്നു.
ആണവക്കരാർ ഒപ്പുവെച്ചത് ബറാക് ഒബാമയാണ്. ട്രംപിെൻറ തെരഞ്ഞെടുപ്പു കാല വാഗ്ദാനമാണ് കരാറിൽനിന്ന് പിന്മാറുമെന്നത്. മാത്രമല്ല, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം അട്ടിമറിക്കാനും ട്രംപ് ശ്രമിക്കയുണ്ടായി. അതിനിടെ പുറത്തായ മെമ്മോയിലെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ നിന്ന് സ്കോട്ലൻഡ് യാർഡ് മാധ്യമങ്ങളെ വിലക്കിയിരുന്നു.
വിലക്ക് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നും മുന്നറിയിപ്പു നൽകി. എന്നാൽ, അത് ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പെട്ടതാണെന്നായിരുന്നു മാധ്യമങ്ങളുടെ മറുപടി. ഡെയ്ലി െമയിൽ ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.