ജനീവ: സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദിനെതിരെ യുദ്ധക്കുറ്റം ചുമത്താൻ ആവശ്യത്തിലേറെ തെളിവുകൾ ലഭിച്ചതായി മനുഷ്യാവകാശക്കുരുതികളെക്കുറിച്ച് അന്വേഷിക്കുന്ന യു.എൻ സംഘാംഗത്തിെൻറ വെളിപ്പെടുത്തൽ.
സിറിയയിലെ യു.എൻ അന്വേഷണ കമീഷൻ മേധാവിയായി ചുമതലേയറ്റ മുതിർന്ന യുദ്ധക്കുറ്റ പ്രോസിക്യൂട്ടർ കാർല ഡേ പോെൻറ സ്വിസ് മാധ്യമത്തിനുനൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചുവർഷത്തെ സേവനത്തിനുശേഷം വിരമിക്കാനൊരുങ്ങുകയാണ് അവർ. ഞങ്ങൾ ഞങ്ങളുടെ േജാലി പൂർത്തിയാക്കി. സിറിയയിലെ മാനുഷികദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്രതലത്തിൽ കോടതികളോ പ്രോസിക്യൂട്ടർമാരോ ഇല്ല എന്നത് നീതി ഇപ്പോഴും അകലെയാണെന്നതിെൻറ വ്യക്തമായ സൂചനയാണെന്നും അവർ പറഞ്ഞു.
സ്വിറ്റ്സർലൻഡിൽ ജനിച്ച കാർല റുവാണ്ട, മുൻ യൂഗോസ്ലാവിയ രാജ്യങ്ങളിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
നടപടികളെടുക്കാതെ അന്വേഷണപ്രഹസനം മാത്രം നടത്തുന്ന യു.എൻ കമീഷനിൽ നിന്ന് രാജിവെക്കുകയാണെന്ന് അവർ അറിയിച്ചിരുന്നു. ബശ്ശാർസർക്കാർ രാസായുധം പ്രയോഗിച്ചതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റിപ്പോർട്ട് മനുഷ്യാവകാശ കൗൺസിലിനുസമർപ്പിച്ചശേഷം സെപ്റ്റംബർ 18നാണ് അവർ സ്ഥാനമൊഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.