ബർലിൻ: ഇറാൻ ആണവ കരാറിൽനിന്ന് യു.എസ് പിന്മാറിയതോടെ പശ്ചിമേഷ്യൻ പ്രശ്നം കൂടുതൽ സങ്കീർണമാവുമെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ. റഷ്യയിലെ കരിങ്കടൽ നഗരമായ സോചിയിലായിരുന്നു കൂടിക്കാഴ്ച. ഏറെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുനൽകുന്നതാണീ ആണവ കരാർ.
യു.എസിെൻറ പിന്മാറ്റത്തോടെ ഇറാൻ ദീർഘദൂര മിസൈൽ പരീക്ഷണം നടത്തുേമാ എന്ന കാര്യം ആശങ്കജനകമാണ്. കരാറിൽനിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാന് നിരുപാധിക പിന്തുണ നൽകുമെന്നും മെർകൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.