യു.എസ്​-ഉത്തരകൊറിയ മഞ്ഞുരുകലിനു വേദിയായി ഫിൻലൻഡ്

ഹെൽസിങ്കി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ഉത്തര കൊറിയൻ പ്രതിനിധിയുടെ ഫിന്‍ലൻഡ് സന്ദർശനം ഫലപ്രദമായിരുന്നെന്ന് ഫിന്നിഷ് വിദേശകാര്യ മന്ത്രാലയം. ബുധനാഴ്ച അവസാനിച്ച കൂടിക്കാഴ്ചയിൽ ഉത്തരകൊറിയ, യുഎസ്, ദക്ഷിണകൊറിയ രാഷ്ട്രങ്ങളിൽ നിന്ന് 18 പ്രതിനിധികളാണ് പങ്കെടുത്തത്. 

ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചോ കാങ്ങാണ് ഉത്തരകൊറിയയ്ക്കുവേണ്ടി യോഗത്തിൽ പങ്കെടുത്തത്. യുഎസ്–ഉത്തര കൊറിയ ഉച്ചകോടി നടക്കുകയാണെങ്കിൽ സ്വീഡനായിരിക്കും വേദിയെന്നാണു സൂചനകൾ. മേയ് മാസത്തോടു കൂടി കിമ്മുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം. 

Tags:    
News Summary - US, North Korea, South Korea summit touted as diplomacy ramps up- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.