പാരിസ്: തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് എട്ട് വിമാന ങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. ആസ്ട്രേലിയ, സിംഗപ്പൂർ, ബ്രസീൽ, അർജൻറീന, ദക്ഷിണ െകാറിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്.
ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയവ കഴിഞ്ഞ ദിവസംതന്നെ ഇൗ വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചിരുന്നു. ഞായറാഴ്ച ആഡിസ് അബബയിൽ ഇത്യോപ്യൻ എയർലൈൻസിെൻറ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് നാല് ഇന്ത്യക്കാരടക്കം 157 പേർ മരിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിെൻറ ഇതേ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.