മെൽബൺ: കഞ്ചാവ് കടത്തുകേസിൽ പിടിയിലായ ചാപ്പൽ കോർബി 13 വർഷത്തിനുശേഷം ആസ്ട്രേലിയയിൽ തിരിച്ചെത്തി. കനത്ത സുരക്ഷ അകമ്പടിയോടെയാണ് ഇവരെ ബ്രിസ്ബൺ വിമാനത്താവളത്തിലെത്തിച്ചത്.
2004ലാണ് കോർബിയെ ബാലി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗിൽ നിന്ന് 4.1 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. നിരപരാധിയാണെന്നും കഞ്ചാവ് ആരോ ബാഗിൽ കൊണ്ടുെവച്ചതാണെന്നും അവർ പറഞ്ഞെങ്കിലും ബാലി പൊലീസ് വിശ്വസിച്ചില്ല. ആസ്ട്രേലിയക്കാരും ആദ്യം ഇത് വിശ്വസിച്ചിരുന്നില്ല. ബാലി കോടതി 20വർഷം തടവിനാണ് അവരെ ശിക്ഷിച്ചത്.
2014ൽ ഒമ്പതുവർഷത്തെ തടവുശിക്ഷക്കുശേഷം അവർക്ക് പരോൾ ലഭിച്ചെങ്കിലും ബാലി സർക്കാർ സ്റ്റേ ചെയ്തു. അറസ്റ്റിനെതുടർന്ന് ഇന്തോനേഷ്യയും ആസ്ട്രേലിയയും തമ്മിലുള്ള നയതന്ത്രബന്ധം തകർന്നു. ആസ്േട്രലിയയെ അപേക്ഷിച്ച് ഇന്തോനേഷ്യയിൽ മയക്കുമരുന്നുകടത്ത് കടുത്തശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.