ബർലിൻ: ഏറ്റവും ഉയരമുള്ള മണൽകൊട്ടാരമൊരുക്കി ഗിന്നസ് റെക്കോഡിട്ട് ജർമൻ കലാകാരന്മാർ. ഇന്ത്യക്കാരനായ മണൽ ശിൽപി സുദർശൻ പട്നായക് തീർത്ത മണൽ കൊട്ടാരമായിരുന്നു ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും ഉയരം കൂടിയത്. എന്നാൽ, ഒരുപറ്റം കലാകാരന്മാരെ ഉപയോഗിച്ച് 16.68 മീറ്റർ ഉയരമുള്ള കൊട്ടാരം ഒരുക്കിയാണ് ജർമനി പുതിയ റെക്കോഡ് സ്ഥാപിച്ചത്.
ജർമനിയിലെ ഡ്യുസ്ബർഗിൽ ജർമൻ ട്രാവൽ ഏജൻസിയായ ഷ്യൂൻസിലാൻഡ് റെയ്സൺ ഗാംബിെൻറ നേതൃത്വത്തിൽ ആണ് കൊട്ടാരം ഉയർന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി പിസയിലെ ചരിഞ്ഞ ഗോപുരം, ആതൻസിലെ അക്രോപോലിസ് എന്നിവയുടേതടക്കമുള്ള ചിത്രങ്ങൾ കൊണ്ട് ഇത് മനോഹരമായി അലങ്കരിക്കുകയും ചെയ്തു. 3500ഒാളം ടൺ മണൽ ഉപേയാഗിച്ച് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പണി പൂർത്തിയാക്കിയത്.
മണൽ ശേഖരിക്കാൻ മാത്രം 168 ട്രക്കുകൾക്ക് ഒരാഴ്ച മുഴുവൻ ഒാടേണ്ടിവന്നു. വൻ ജനാവലിക്കുമുന്നിൽ ഗിന്നസ് ഉദ്യോഗസ്ഥൻ ജാക്ക് ബ്രോക്ക്ബാങ്ക് റെക്കോഡ് സ്ഥിരീകരിച്ചു. ലേസർ ടെക്േനാളജി ഉപയോഗിച്ചാണ് മണൽശിൽപം പരിശോധിച്ചത്. ഇൗ വർഷം ഫെബ്രുവരി പത്തിനാണ് ഒഡിഷയിലെ പുരി ബീച്ചിൽ 14.84 മീറ്റർ ഉയരമുള്ള മണൽ െകാട്ടാരം നിർമിച്ച് പട്നായക് ഗിന്നസിൽ കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.