ലണ്ടൻ: മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകൾ റെക്കോഡ് തുകക്ക് വിറ്റ് പ്രസിദ്ധി നേടിയ ഫിലാറ്റലി കമ്പനിയുടെ ഒാഹരികൾ വിൽപനക്ക്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻലി ഗിബൺസ് ഉടമകളാണ് കൂടുതൽ നിക്ഷേപം ആകർഷിക്കാനായി ഒാഹരികൾ വിൽപനക്ക് വെച്ചിരിക്കുന്നത്.
എേഡ്വഡ് സ്റ്റാൻലി ഗിബൺസ് ആണ് 1856ൽ കമ്പനി സ്ഥാപിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് 1948ൽ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത നാല് സ്റ്റാമ്പുകൾ ആസ്ട്രേലിയയിലെ സ്റ്റാമ്പ് ശേഖരിക്കുന്നയാൾക്ക് അഞ്ചുലക്ഷം പൗണ്ടിന് (ഉദ്ദേശം നാലുകോടി രൂപ) വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.