ന്യൂസിലൻഡിൽ പള്ളിയിൽ വെടിവെപ്പ് നടത്തിയ അക്രമി തൻെറ പേര് വിഡിയോയിൽ പറഞ്ഞത് അസ്വസ്ഥനാക്കുന്നുവെന്ന് പ്രമുഖ യൂട്യൂബർ പ്യൂഡീപൈ. പള്ളിയിൽ പ്രാർഥനയിലായിരുന്നവരെ വെടിവെക്കുന്നത് അക്രമി ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. ഇത ിനിടെയാണ് ഇയാൾ പ്യൂഡീപൈയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെട്ടത്.
ക്രൈസ്റ്റ്ചർച്ചിൽ നിന്നുള ്ള റിപ്പോർട്ടുകൾ കേട്ടു. എൻെറ പേര് ഈ വ്യക്തി ഉച്ചരിച്ചത് എന്നെ അസ്വസ്ഥനാക്കുന്നു. ഈ ദുരന്തത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് ഞാൻ- പ്യൂഡീപൈ ട്വീറ്റ് ചെയ്തു. നിയോ നാസി പ്രത്യയശാസ്ത്രത്തിൽ പ്രചോദിതനായിരുന്ന അക്രമി വിദ്വേഷം ജനിപ്പിക്കുന്ന മാനിഫെസ്റ്റോ ഓൺലൈനിൽ പോസ്റ്റു ചെയ്തതിന് ശേഷമാണ് അക്രമത്തിനിറങ്ങിയത്.
സ്വീഡനിൽ നിന്നുള്ള ഫെലിക്സ് കെൽബെർഗ് എന്ന 29-കാരനാണ് പ്യൂഡീപൈ എന്നറിയപ്പെടുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സക്രൈബർമാർ ഉള്ള ആളാണ് പ്യൂഡീപൈ. ഇന്ത്യൻ മ്യൂസിക് കമ്പനി ടി സീരിസും പ്യൂഡീപൈയും ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരമാണ്. ആക്ഷേപ ഹാസ്യവും ഗെയിമുകളുമാണ് ഈ ചാനലിലെ പരിപാടി. ഇന്ത്യയെ കളിയാക്കിയുള്ള വിഡിയോകളും പ്യൂഡീപൈ ചെയ്തിട്ടുണ്ട്.
2017 സെപ്തംബറിൽ ഒരു ലൈവ് കമ്പ്യൂട്ടർ ഗെയിമിനിടെ എതിരാളിയെ വംശീയമായി അധിക്ഷേപിച്ചതിന് പ്യൂഡീപൈ മാപ്പുപറഞ്ഞിരുന്നു. സെമിറ്റിക് വിരുദ്ധവും നാസി അനുകൂലവുമായ പരാമർശങ്ങൾ കാരണം യൂട്യൂബും സിഡ്നിയുമായുള്ള കരാറുകളും പ്യൂഡീപൈക്ക് നഷ്ടമായിരുന്നു. 2016ൽ താൻ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന ട്വീറ്റിനെ തുടർന്ന് ട്വിറ്റർ താത്കാലികമായി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.